ധാക്ക: ബംഗ്ലാദേശിൽ നിന്നുള്ള നദിമാര്‍ഗ്ഗ ജലഗതാഗത ചരക്കുനീക്കം ആരംഭിക്കാന്‍ തീരുമാനമായി. സെപ്തംബര്‍ മൂന്നാം തിയതിയാണ് ആദ്യ ചരക്ക് യാനം ഗോമതി നദിയിലൂടെ ത്രിപുരയിലേയ്‌ക്ക് എത്തുക. ബംഗ്ലാദേശിലെ ദൗത്ഖണ്ഡിയില്‍ നിന്നും ത്രിപുരയിലെ സോനാമുരയിലേക്കാണ് ചരക്ക് നീക്കം ആരംഭിക്കുന്നത്. കടല്‍മാര്‍ഗ്ഗം ചരക്ക് നീക്കം കഴിഞ്ഞമാസം ത്രിപുരയിലേയ്‌ക്കും കൊല്‍ക്കത്തയിലേയ്‌ക്കും ആരംഭിച്ചിരുന്നു.
ഗോമതി നദിയിലൂടെ 93 കിലോമീറ്റര്‍ ദൂരമാണ് ചരക്ക് നീക്കം നടക്കുന്നത്.ബംഗ്ലാദേശിലെ പ്രമുഖ സിമന്റ് കമ്പനിയുടെ ചരക്കുകളാണ് എക്‌സ്‌പോര്‍ട്ട് കാര്‍ഗോ സംവിധാനത്തിനായി ത്രിപുരയിലേയ്‌ക്ക് എത്തുന്നത്.ആകെ 50 ടണ്‍ ആണ് എത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ബംഗ്ലാദേശിലെ ചരക്കുകപ്പലായ എം.വി.പ്രീമിയറാണ് ചരക്കുമായി എത്തുന്നതെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു. മെയ് മാസം 20ന് ഇരുരാജ്യത്തേയും പ്രധാനമന്ത്രിമാര്‍ ഒപ്പിട്ട കരാര്‍ പ്രകാരമാണ് ജലഗതാഗതം വ്യാപകമാക്കാന്‍ തീരുമാനം എടുത്തത്.
















Comments