ന്യൂഡൽഹി : രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ അറസ്റ്റ് ചെയ്തു. യു.എ.പി.എ പ്രകാരമാണ് അറസ്റ്റ്. കലാപത്തിലെ പങ്ക് സംബന്ധിച്ച ചോദ്യം ചെയ്യലിനായി ഷർജീലിനെ ചൊവ്വാഴ്ച ഡൽഹിയിൽ എത്തിച്ചിരുന്നു.
ജൂലൈ 21 ന് ഷർജീലിനെ അസമിൽ നിന്ന് ഡൽഹിയിൽ എത്തിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ഗുവാഹട്ടിയിലെ ജയിലിൽ തന്നെ താമസിപ്പിച്ചു. രോഗം ഭേദമായ പിന്നാലെയാണ് ചൊവ്വാഴ്ച ഡൽഹിയിൽ എത്തിച്ചത്.
അതേ സമയം കേസിൽ കൂടുതൽ രേഖകൾ സമർപ്പിക്കാൻ ഷാർജൽ ഇമാമിന്റെ അഭിഭാഷകൻ കൂടുതൽ സമയം തേടി. കൊറോണ വ്യാപനം മൂലം കോടതികൾ അടച്ചതിനാൽ കോടതി ഫയലുകൾ പരിശോധിക്കാൻ കഴിഞ്ഞില്ല , അതിനു സമയം നൽകണമെന്നായിരുന്നു ഇമാമിന്റെ അഭിഭാഷകൻ പറഞ്ഞത്,
നേരത്തേ ഏപ്രിലിൽ ഷർജീൽ ഇമാമിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ജാമ്യ മില്ലിയ സർവകലാശാലയിൽ പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ എന്ന പേരിൽ നടത്തിയ സംഘർഷവുമായി ബന്ധപ്പെട്ട കേസിലായിരുന്നു കുറ്റപത്രം സമർപ്പിച്ചത്.
ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
ജെഎൻയുവിലെ ഗവേഷക വിദ്യാർത്ഥികളുടെ ഫെയ്സ് ബുക്ക് കൂട്ടായ്മയായ ‘ജെഎൻയുവിലെ മുസ്ലീം വിദ്യാർത്ഥികൾ’ എന്ന ഗ്രൂപ്പിൽ അംഗമായ ഇമാം ഇത് വഴി വിദ്യാർത്ഥികളെ സ്വാധീനിക്കുകയും കലാപം ഉണ്ടാക്കാൻ മാർഗ്ഗങ്ങൾ ആരായുകയും ചെയ്തതായി കണ്ടെത്തിയിരുന്നു. ഡിസംബർ 6 ന് 10,000 മുതൽ 15,000 വരെ ലഘുലേഖകൾ രാജ്യ തലസ്ഥാനത്ത് ഇയാൾ വിതരണം ചെയ്തതായും വ്യക്തമായിട്ടുണ്ട്
















Comments