ജയ്പൂര്‍: രാജസ്ഥാനിലെ വീരഗാഥകള്‍ പാടി പോരാടുന്ന ചേതക് കോര്‍പ്‌സിന് ഇനി പുതിയ സൈനിക മേധാവി. ലെഫ്. ജനറല്‍ മനോജ് കുമാര്‍ മാഗോയാണ് സേനാ വിഭാഗത്തിനെ നയിക്കുക. റാണാപ്രതാപ് സിംഹനെന്ന വീരയോദ്ധാവിന്റെ കരുത്തായിരുന്ന കുതിരയുടെ പേരാണ് ചേതക്.
ലെഫ്.ജനറല്‍ മനോജ് കുമാര്‍ മാഗോ ചേതക് കോര്‍പ്‌സിന്റെ ചുമതലയേല്‍ക്കും. ലെഫ്. ജനറല്‍ അജയ് സിംഗിന്റെ സ്ഥാനത്താണ് മനോജ് കുമാര്‍ എത്തുന്നതെന്ന് പി.ആര്‍.ഒ അറിയിച്ചു. മനോജ് കുമാര്‍ ഡെറാഡൂണിലെ ഇന്ത്യന്‍ സൈനിക അക്കാദമിയുടെ വിദ്യാര്‍ത്ഥിയായിരുന്നു. വെല്ലിംഗ്ടണ്‍ ഡിഫന്‍സ് സര്‍വ്വീസ് സറ്റാഫ് കോളേജിന്റെ പൂര്‍വ്വകാല വിദ്യാര്‍ത്ഥി എന്ന സവിശേഷതയുമുണ്ട്. ഒപ്പം ഡല്‍ഹിയിലെ ദേശീയ ഡിഫന്‍സ് കോളേജിലും പരിശീലനം പൂര്‍ത്തിയാക്കിയ സൈനികനാണ്.
യുദ്ധ സേവാ മെഡലും സേനാ മെഡലും രണ്ടു തവണ വീതം ലഭിച്ച സൈനികനാണ്. സിയാച്ചിന്‍, കാര്‍ഗില്‍ മേഖലകളിലും മരുഭൂമികളിലും 35 വര്‍ഷത്തെ സേവനം അനുഷ്ഠിച്ചു. ജമ്മുകശ്മീരിലെ വിഘടനവാദികളെ തുരത്തുന്ന പ്രധാന സൈനിക നീക്കങ്ങളിലും നാഗാലാന്റിലേയും അസമിലേയും സൈനിക നീക്കത്തിന്റേയും ചുമതലയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് മനോജ്.
















Comments