ക്രൈസ്റ്റ്ചര്‍ച്ച്: 51 പേരെ മുസ്ലീംപള്ളിയില്‍ വച്ച് വെടിവെച്ചുകൊന്നയാളിന് ജീവപര്യന്തം ശിക്ഷ വിധിച്ച് ന്യൂസിലാന്റ് കോടതി. 29 കാരനായ ഓസ്‌ട്രേലിയന്‍ പൗരന്‍ ബ്രന്റന്‍ ടാറന്റിനെയാണ് ശിക്ഷിച്ചത്. 2019 മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ പള്ളിയില്‍ ആക്രമണം നടത്തിയത്. കൊല്ലപ്പെട്ടതില്‍ മൂന്നുവയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെട്ടിരുന്നു.
കൊലപാതകത്തിനും ഭീകരപ്രവര്‍ത്തനത്തിനുമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് പരോള്‍ അനുവദിക്കാത്ത ശിക്ഷ നല്‍കിയത്. കുറ്റസമ്മതം നടത്തിയ ടാറന്റ് മറ്റ് ആവശ്യങ്ങള്‍ ഉന്നയിച്ചില്ലെന്നും കോടതി പറഞ്ഞു.
നിങ്ങള്‍ വിശ്വാസികളായ നിരപരാധികളോട് ഒരു കരുണയും കാണിച്ചില്ല. തികച്ചു ക്രൂരവും സങ്കല്പിക്കാവുന്നതിലുമപ്പുറമുള്ള കുറ്റമാണ്. നിങ്ങളുടെ പ്രവൃത്തി മനുഷ്യത്വരഹിതവുമാണ്. ശിക്ഷവിധിക്കുന്നതിന് മുമ്പായി കോടതി പറഞ്ഞു.
താന്‍ കടുത്ത മനോവിഷമത്തിലും ചിന്തകളെല്ലാം വിഷംനിറഞ്ഞതുമായിരുന്നതിനാലാണ് കൊലനടത്തിയതെന്നാണ് കോടതി മുമ്പാകെ ബോധിപ്പിച്ചത്.
















Comments