ഓക്‌ലന്റ്: ന്യൂസിലന്റ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേന്‍ ഹൈന്ദവ ക്ഷേത്ര ദര്‍ശനം നടത്തി. ഓക് ലന്റിലെ രാധാകൃഷ്ണ ക്ഷേത്രത്തിലാണ് ജസീന്ദ ദര്‍ശനം നടത്തിയത്. ക്ഷേത്രത്തിലെ പൂജകളിലും ഭജനിലും പങ്കെടുത്ത ജസീന്ദ അന്നദാനത്തിലും പങ്കെടുത്താണ് മടങ്ങിയത്.
ക്ഷേത്രത്തിലേയ്‌ക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഷൂസുകള്‍ അഴിച്ചുവച്ചും കൈകള്‍ ശുദ്ധിയാ ക്കിയും ജസീന്ദ ക്ഷേത്രമര്യാദകളും പാലിച്ചു. ജസീന്ദയ്‌ക്കൊപ്പം ഇന്ത്യന്‍ സ്ഥാനപതി മുക്തേഷ് പര്‍ദേശിയും ക്ഷേത്രത്തിലെത്തി.
ന്യൂസിലന്റിലെ ഇന്ത്യന്‍ സമൂഹം നല്‍കുന്ന സംഭാവനകള്‍ വിലമതിക്കാനാവാത്തതാണെന്നും വിശ്വസങ്ങളെ മുറുകെപടിച്ച് ജീവിക്കുന്ന സമൂഹത്തിന് എല്ലാ സംരക്ഷണവും നല്‍കുമെന്നും ജസീന്ദ പറഞ്ഞു.
















Comments