ലോകമൊട്ടാകെയുള്ള കൊറോണ വൈറസിന്റെ വ്യാപനം ആഗോളതലത്തില്‍ എല്ലാ മേഖലയെയും സാരമായി ബാധിച്ചിരിക്കുകയാണ്. തൊഴില്‍ രംഗത്തും ആഗോളതലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിലും കാര്യമായ മാറ്റമുണ്ടായി. ഇതോടെ ക്ലാസ് മുറികള്‍ വെര്‍ച്വല്‍ ആയി മാറിക്കഴിഞ്ഞു. അധ്യാപകരും കുട്ടികളും ഇപ്പോള്‍ ക്ലാസ് മുറിയില്‍ നിന്നും ഓണ്‍ലൈന്‍ സംവിധാനത്തിലേയ്‌ക്ക് മാറിയിരിക്കുകയാണ്. സാഹചര്യം പ്രതികൂലമാണെങ്കില്‍ കൂടിയും പുതിയ പഠന രീതിയില്‍ മാതാപിതാക്കള്‍ അത്ര സന്തുഷ്ടരല്ല. പ്രത്യേകിച്ച് കൊച്ചു കുട്ടികളുടെ മാതാപിതാക്കള്‍. അതിന് കാരണം കുട്ടികളുടെ ആരോഗ്യത്തെ കുറിച്ചുള്ള വ്യാധികളാണ്. എന്നാല്‍ മാതാപിതാക്കളുടെ ഈ വ്യാധി മാറ്റാന്‍ കുറച്ച് വഴിയുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1. കുട്ടികളുടെ കാഴ്‌ച്ചശക്തി സംരക്ഷിക്കാനുള്ള വഴികള്‍
പുതിയ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ള എല്ലാ ആശയവിനിമയങ്ങളും ഇപ്പോള്‍ നടക്കുന്നത് ഓണ്‍ലൈനിലൂടെയാണ്. ഇതിനായി നിങ്ങളുടെ കുട്ടി ഉപയോഗിക്കുന്ന സ്‌ക്രീന്‍ സമയത്തെ കൈകാര്യം ചെയ്യുക എന്ന് പറയുന്നതും അവരുടെ കാഴ്‌ച്ച ശക്തി സംരക്ഷിക്കുന്നതും ശ്രമകരമാണ്. എന്നിരുന്നാല്‍ കൂടിയും നിങ്ങളുടെ കുട്ടികളുടെ കാഴ്‌ച്ചശക്തി ഈ പ്രതികൂല ഘട്ടത്തിലും സംരക്ഷിക്കാന്‍ പ്രധാനമായും നാല് വഴികളുണ്ട്.
2. കണ്ണിന് നേരെ വെയ്‌ക്കുക
തുടക്കക്കാര്‍ വളരെ ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. നിങ്ങളുടെ കുട്ടികള്‍ മൊബൈല്‍ ഫോണ്‍ അവരുടെ കണ്ണുകളോട് വളരെ അടുത്ത് പിടിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക. കാരണം, ഇത് കുട്ടികളെ അനാവശ്യ സമ്മര്‍ദ്ദത്തിലേയ്‌ക്ക് നയിക്കുകയും കണ്ണ് പേശികളുടെ തളര്‍ച്ചയ്‌ക്ക് കാരണമാവുകയും ചെയ്യുന്നു. എന്നാല്‍ ലാപ്‌ടോപ് അല്ലെങ്കില്‍ ഡെസ്‌ക്ടോപ്പ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ അവ കണ്ണിന് നേരെയാണോ എന്ന് നോക്കുക. മൊബൈല്‍ ഫോണിന് പകരം ലാപ്‌ടോപോ ഡെസ്‌ക്ടോപ്പോ ആയാല്‍ കുട്ടികള്‍ക്ക് മേശയില്‍ പുസ്തകം ഒതുക്കിവെച്ച് ഉപയോഗിക്കാനും കഴിയും.
3. ദൂരം പാലിക്കുക
നിങ്ങളുടെ കുട്ടികളുടെ കണ്ണിന്റെ ക്ഷീണവും സ്‌ട്രെയിനും കുറയ്‌ക്കാന്‍ ടെലിവിഷന്‍, സ്മാര്‍ട്ട്‌ഫോണുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവ പോലുള്ള ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ കണ്ണില്‍ നിന്നും കുറഞ്ഞത് 18 മുതല്‍ 24 ഇഞ്ച് വരെ ദൂരം പാലിക്കുക. ഏത് ഉപകരണമാണ് ഉപയോഗിക്കുന്നത് അതിന്റെ തെളിച്ചവും കുട്ടികളുടെ കണ്ണുകള്‍ക്ക് അനുസൃതമായി ക്രമീകരിക്കുക.
4. കണ്ണുചിമ്മുക
ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന സമയത്ത് 20/20/20 രീതി പ്രയോഗിക്കുക. 20/20/20 രീതി എന്താണ് എന്നല്ലേ.. പറയാം. ഓരോ 20 സെക്കന്‍ഡിലും 20 മിനിറ്റിലും ഡിജിറ്റല്‍ ഉപകരണത്തില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത് 20 അടി അകലെയുള്ള എന്തെങ്കിലും നോക്കുക. അതുപോലെ ഇടയ്‌ക്കിടയ്‌ക്ക് കണ്ണുചിമ്മുന്നതും പതിവാക്കുക. ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജിക് പ്രശ്‌നങ്ങള്‍ ഉള്ളവര്‍, കണ്ണില്‍ നിന്നും കണ്ണുനീര്‍ വരുന്നവര്‍ തുടങ്ങിയവര്‍ ഓരോ 30 മിനിറ്റിലും കുറഞ്ഞത് 10 തവണയെങ്കിലും അവരുടെ കണ്ണുകളെ പതിയെ തുറന്ന് അടയ്‌ക്കുക. അതുപോലെ ഏതെങ്കിലും ഗാഡ്ജറ്റുകളില്‍ നിങ്ങളുടെ കുട്ടികള്‍ മുഴുകിയിരിക്കുമ്പോഴും കണ്ണുചിമ്മുന്നത് പതിവാക്കാന്‍ കുട്ടികളെ നിങ്ങള്‍ പഠിപ്പിക്കണം.
















Comments