പ്രഭാത ധ്യാനത്തിന്റെ അത്ഭുതകരമായ നേട്ടങ്ങൾ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Life Health

പ്രഭാത ധ്യാനത്തിന്റെ അത്ഭുതകരമായ നേട്ടങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 08:14 pm IST
FacebookTwitterWhatsAppTelegram

സെലിബ്രിറ്റികൾ , ബിസിനസ്സുകാർ , രാഷ്‌ട്രീയത്തിൽ ഉള്ളവർ മുതൽ സമൂഹത്തിൽ അറിയപ്പെടുന്ന ഒട്ടു മിക്ക വ്യക്തികളും പ്രഭാത ധ്യാനം അവർക്ക് നൽകുന്ന ഊർജ്ജത്തെ കുറിച്ച് പലപ്പോഴും പറയാറുണ്ട് . പ്രഭാത ധ്യാനത്തിലൂടെ അവരുടെ ഒരു ദിവസം എങ്ങിനെ ക്രമീകരണം എന്ന് തൊട്ട് ഓരോ ദിവസവും നേരിടുന്ന സമ്മർദ്ദത്തെ എങ്ങിനെ നേരിടാൻ സഹായിക്കുന്നു എന്ന് വരെ അവർ നിരന്തരം പരാമർശിക്കാറുണ്ട് .

ഇന്ന് നമ്മൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി കൊറോണ എന്ന മഹാമാരിയാണ് . അത് നമുക്ക് നൽകുന്ന മാനസിക സംഘർഷം ചെറുതൊന്നുമല്ല , അതിനാൽ തന്നെ പ്രഭാതത്തിൽ അൽപ സമയം ധ്യാനത്തിനായി കണ്ടെത്താൻ കഴിഞ്ഞാൽ നമ്മൾ നമ്മുക്ക് തന്നെ നൽകുന്ന ഏറ്റവും നല്ല കാര്യമാണ് .

ധ്യാനം ചെയ്യാൻ തിരഞ്ഞെടുക്കുന്ന സ്ഥലം ശാന്തത നിറഞ്ഞതും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നതുമായിരിക്കണം . രാവിലെ ഉറക്കം ഉണർന്നെഴുന്നേൽക്കുമ്പോൾ ക്ഷീണം അകറ്റാനായി ഒരു കപ്പ് ചായയോ കാപ്പിയോ നമ്മുക്ക് ശീലമാണ് .

ഇതിന് പകരം ഉണർന്നെഴുന്നേറ്റാൽ ഉടൻ തന്നെ ഇരുപത് മിനിറ്റ്  ധ്യാനത്തിൽ ഏർപ്പെട്ടാൽ , കാപ്പി നൽകുന്ന ഊർജ്ജം ഇതിൽ നിന്ന് ലഭ്യമാകുന്നത് മൂലം , രാവിലെ ഉള്ള കാപ്പി കുടിക്കുന്ന ശീലം ഒരു പരിധി വരെ നിർത്തുവാൻ സഹായിക്കും .

എന്നും കിടക്കും മുൻപ് അലാറം വെച്ചിട്ടായിരിക്കും കിടക്കുക . രാവിലെ എഴുന്നേറ്റ് വ്യായാമം ചെയ്യണം തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യാൻ നമ്മൾ പദ്ധതിയിടും . എന്നാൽ നമ്മളിൽ പലരും ചെയ്യുന്നത് അലാറം നിർത്തി വീണ്ടും ഉറക്കത്തിലേക്ക് മടങ്ങുക എന്ന കാര്യമാണ് . പ്രഭാത ധ്യാനം ആദ്യമൊക്കെ മടുപ്പുളവാക്കുമെങ്കിലും , താമസിയാതെ  ഉറപ്പായും നമ്മളിൽ ഊർജ്ജവും സന്തോഷവും ശുഭാപ്തിവിശ്വാസം നിറക്കുകയും , കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുകയും ചെയ്യും . തുടക്കത്തിൽ പത്തു മിനിറ്റ് എന്ന ക്രമത്തിൽ തുടങ്ങി പതുക്കെ അത് അരമണിക്കൂർ വരെ  എത്തിക്കാൻ ശ്രമിക്കുക .

ജോലി സ്ഥലത്തെ സമ്മർദ്ദവും മറ്റ് മാനസിക സംഘർഷങ്ങളും നമ്മളെ മിക്കവാറും കൊണ്ടെത്തിക്കുന്നത് വലിച്ചുവാരി തിന്നുന്ന ശീലത്തിലേക്കായിരിക്കും . എന്നാൽ പ്രഭാത ധ്യാനം നമ്മളിൽ കൂടുതൽ ഊർജ്ജവും ശുഭാപ്തിവിശ്വാസവും നിറക്കുന്നതിനാൽ , മനസ്സ് ശാന്തമാകുകയും , ഭക്ഷണ ശീലത്തിൽ ക്രമം കൊണ്ട് വരാൻ സാധിക്കുകയും , തന്മൂലം ആരോഗ്യമുള്ള മനസ്സും ശരീരവും നമ്മുക്ക് സ്വന്തമാക്കാൻ സാധിക്കുന്നു .

ഇന്നത്തെ സാഹചര്യത്തിൽ നിന്നുണ്ടാകുന്ന സമ്മർദ്ദത്തിൽ നിന്നും മാനസികമായി ഉണ്ടാകുന്ന മടുപ്പിൽ നിന്നും മുക്തി നേടാൻ അല്പസമയം ചിലവഴിക്കൂ പ്രഭാതത്തിലുള്ള ധ്യാനത്തിനായി .

Tags: Meditation
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശരീരഭാരം കുറഞ്ഞതിനെ കുറിച്ച് അന്ന രാജന്റെ കുറിപ്പ്; ഹാഷിമോട്ടോസ് തൈറോയ്ഡിറ്റിസ് ബാധിച്ചെന്ന് താരം

ലുലു മാളുകളിലും ഡെയ്‌ലികളിലും ഓഫർ പെരുമഴ: 50 ശതമാനം വിലക്കിഴിവ്; വ്യാഴം മുതൽ

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

മുട്ടയും പയറും കഴിക്കൂ… രക്തത്തിലെ പഞ്ചസാര കുറയ്‌ക്കാം ; ഇക്കാര്യങ്ങൾ ശീലമാക്കാം

വാഴപ്പഴങ്ങൾ ഇനി പെട്ടെന്ന് കേടാകില്ല ; ഇവ ശ്രദ്ധിക്കൂ

ഇനിയൊരു കോവിഡിനും തളർത്താനാവില്ല; 15,000 രൂപയ്‌ക്ക് പോർട്ടബിൾ വെന്റിലേറ്റർ നിർമ്മിച്ച് യുപിയിലെ വിദ്യാർത്ഥികൾ

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies