ന്യൂഡൽഹി : പൗരത്വ നിയമത്തിന്റെ പേരിൽ രാജ്യതലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച കേസിലെ പ്രതി ഫൈസൻ ഖാന്റെ ജാമ്യാപേക്ഷ തള്ളി കോടതി . പ്രതിക്കെതിരായ കുറ്റത്തിന് പ്രാഥമിക തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയാണ് കർക്കാർഡൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി അമിതാഭ് റാവത്ത് ജാമ്യാപേക്ഷ തള്ളിയത്.
കഴിഞ്ഞ ഒന്നര വർഷമായി ഒഖ്‌ലയിലെ ഒരു കടയിൽ എയർടെലിന്റെ ഫൈസൻ ഖാൻ ജോലി ചെയ്യുകയായിരുന്നു ഫൈസൻ ഖാൻ . ജാമിയ സർവകലാശാലയിൽ കലാപത്തിനു നേതൃത്വം നൽകിയ വിദ്യാർത്ഥി നേതാവ് ഫൈസൻഖാന് കൂടുതൽ പണം വാഗ്ദാനം ചെയ്ത് വ്യാജ സിം കാർഡ് ആവശ്യപ്പെട്ടിരുന്നു .
തുടർന്ന് പണം വാങ്ങി വ്യാജ മേൽ വിലാസത്തിൽ സിം കാർഡ് നൽകി .കലാപത്തിനു വേണ്ടിയാണിതെന്ന് ഫൈസൻഖാന് വ്യക്തമായി അറിവുള്ളതാണെന്നും പൊലീസിനു വ്യക്തമായിരുന്നു.
ഫൈസൻഖാനെതിരായ ആരോപണങ്ങൾ വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് പ്രതികൾക്കായുള്ള അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ഈ വാദങ്ങൾ കോടതി തള്ളി .
രാജ്യ തലസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ശ്രമിച്ച ജെ എൻ യു വിദ്യാർത്ഥി നേതാവ് ഷർജീൽ ഇമാമിനെ ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ യു.എ.പി.എ പ്രകാരം അറസ്റ്റ് ചെയ്തത് നാലു ദിവസങ്ങൾക്ക് മുൻപാണ് . ഡൽഹിക്ക് പുറമേ ഉത്തർപ്രദേശ്, അസം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഷർജീലിനെതിരെ രാജ്യദ്രോഹമടക്കമുള്ള വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
















Comments