ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ സംസ്‌കാരം ഇന്ന് ന്യൂഡല്‍ഹിയില്‍ നടക്കും. ഉച്ചയ്‌ക്ക് 3 മണിയോടെ ലോധി ശ്മശാനത്തിലാണ് സംസ്‌കാരം നടക്കുക.
ആശുപത്രിയില്‍ നിന്നും ഇന്ന് രാവിലെ 10-രാജാജി റോഡിലെ വസതിയില്‍ എത്തിക്കുന്ന മൃതദേഹത്തില്‍ പ്രമുഖ വ്യക്തികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. കൊറോണ പ്രോട്ടോക്കോള്‍ ഉള്ളതിനാല്‍ കര്‍ശന നിയന്ത്രണമാണ് തീരുമാനിച്ചിരിക്കുന്നത്.
മുന്‍ രാഷ്ടപതി പ്രണബ് മുഖര്‍ജി ഇന്നലെയാണ് അന്തരിച്ചത്. 84 വയസ്സായിരുന്നു. ഡൽഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു അന്ത്യം. വൈകുന്നേരം അഞ്ചരയോടെയാണ് അന്ത്യം സംഭവിച്ചത്. ഭാരതരത്ന നൽകി രാജ്യം ആദരിച്ച പ്രണബ് ഇന്ത്യയുടെ പതിമൂന്നാമത് രാഷ്‌ട്രപതിയായിരുന്നു. കൊറോണ ബാധിച്ചതിനു പിന്നാലെ നടത്തിയ പരിശോധനയിൽ തലച്ചോറിൽ രക്തം കട്ട പിടിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തിയിരുന്നു.മരണം സ്ഥിരീകരിച്ച് മകൻ അഭിജിത് മുഖർജിയാണ് ട്വീറ്റ് ചെയ്തത്.
















Comments