ന്യൂഡല്‍ഹി: രാജ്യത്തെ പൊതു പ്രവേശന പരീക്ഷയായ ജെ.ഇ.ഇ ആരംഭിച്ചു. രാജ്യത്താക മാനമായി 7,77,465 കുട്ടികളാണ് പരീക്ഷയ്‌ക്കായി ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാല്‍ അറിയിച്ചു. കേരളത്തില്‍ മാത്രം 50,000 വിദ്യാര്‍ത്ഥികളാണ് 13 പരീക്ഷാ കേന്ദ്രങ്ങളിലായി എത്തിയിരിക്കുന്നത്. എല്ലാ വിദ്യാഭ്യാസ മന്ത്രിമാരുമായും ഒരുക്കങ്ങളെക്കുറിച്ച് കേന്ദ്രമന്ത്രി നേരിട്ട് സംസാരിച്ചുവെന്നും മന്ത്രാലയം അറിയിച്ചു.
രാവിലെ 9 മണിമുതല്‍ വൈകിട്ട് 6 മണിവരെ രണ്ടു ഘട്ടമായിട്ടാണ് പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ നടക്കുന്നത്. സംസ്ഥാനത്ത് 13 കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കൃത്യമായ കൊറോണ പ്രതിരോധ മാനദണ്ഡം പാലിക്കാനും മാതാപിതാക്കള്‍ അനാവശ്യമായി പരീക്ഷാ കേന്ദ്രങ്ങളില്‍ കൂടിനില്‍ക്കാതിരിക്കാനും തീരുമാനം എടുത്തതായി അധികൃതര്‍ അറിയിച്ചു. നീറ്റ് പരീക്ഷകള്‍ 13-ാം തീയതിയാണ് നടക്കുക.
















Comments