കണ്ണൂർ: കതിരൂർ മനോജിന്റെ ബലിദാനദിനത്തിൽ വീണ്ടും പ്രകോപനവുമായി സിപിഎം. ആർ എസ് എസ് വിഭാഗ് കാര്യവാഹ് വി. ശശിധരന്റെ ഉൾപ്പെടെ നിരവധി പ്രവർത്തകരുടെ വീടുകളിൽ ചുവന്ന സ്റ്റിക്കർ പതിച്ചാണ് പ്രകോപനം. രാത്രിയിൽ വീടുകളിൽ സ്റ്റിക്കർ പതിപ്പിച്ച് പ്രദേശത്ത് സിപിഎം ഭീതി വിതക്കുകയാണ്.
കതിരൂർ വേറ്റുമ്മൽ ശാഖാ സ്വയംസേവകരായ ശബരീഷ് , ശശി , വത്സൻ , ബാലൻ മാഷ് തുടങ്ങിയവരുടെ വീടുകളിലും രാത്രി സ്റ്റിക്കർ പതിച്ചിട്ടുണ്ട്. മുൻപ് ബലിദാന ദിനത്തിൽ , മനാേജിനെ വെട്ടിക്കൊലപ്പെടുത്തിയ സ്ഥലത്ത് തെരുവ് നായകളെ കൊന്ന് കെട്ടിത്തൂക്കി സിപിഎമ്മുകാർ പ്രകോപനം സൃഷ്ടിച്ചിരുന്നു.
ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഇളന്തോട്ടത്തില്‍ മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് ആറ് വര്‍ഷം തികയുന്നു. 2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് മനോജിനെ മൃഗീയമായി സിപിഎമ്മുകാർ കൊലപ്പെടുത്തിയത്.
രാവിലെ വീട്ടില്‍ നിന്നും തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകമായിരുന്നു. മികച്ച സംഘാടകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന മനോജിനെ നേരത്തെ നാലു തവണ സിപിഎമ്മുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതിനിടയിൽ സ്വന്തം പാർട്ടിയിൽ പെട്ട ഒരാളെ സിപിഎമ്മുകാർ തന്നെ കുത്തി വീഴ്‌ത്തുകയും ചെയ്തു .
സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് ആദ്യഘട്ടം തൊട്ടേ വ്യക്തമായിരുന്നു. നാട്ടുകാര്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം നാടിനെ നടുക്കി. ആദ്യഘട്ടത്തിൽ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളും സ്ഥിരം പാർട്ടി ഗുണ്ടകളും കേസില്‍ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായി ഏറ്റവുമൊടുവിൽ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ പങ്കു കൂടി പുറത്ത് വന്നു.
















Comments