കൊച്ചി: സാമൂഹ്യ പരിഷ്‌ക്കരണരംഗത്ത് കേരളത്തിന്റെ ആധ്യാത്മികാചാര്യന്‍ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ദിനാഘോഷം ഇന്ന്. ഗുരുദേവന്റെ 166-ാം ജയന്തി ആഘോഷമാണ് നടക്കുന്നത്. കൊറോണ നിയന്ത്രണങ്ങള്‍ മൂലം പതിവു ഘോഷയാത്രകളും ആഘോഷങ്ങളും ഒഴിവാക്കിയതായി എസ്.എന്‍.ഡി.പി ഭാരവാഹികള്‍ അറിയിച്ചു.
ശ്രീനാരായണ ഗുരുദേവന്റെ ചെമ്പഴന്തിയിലെ ജന്മഗൃഹത്തില്‍ പ്രത്യേക പൂജകളും അര്‍ച്ചനകളും അതിരാവിലെ ആരംഭിച്ചു. ഇന്ന് രാവിലെ ജയന്തി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്വാമി സൂക്ഷ്മാനന്ദ ജയന്തി സന്ദേശം നല്‍കും.
ശിവഗിരിയില്‍ ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധര്‍മപതാക ഉയര്‍ത്തും. ജപയജ്ഞവും മഹാസമാധി മന്ദിരത്തില്‍ നാമജപ പ്രദക്ഷിണവും നടക്കും.
















Comments