ടെഹ്‌റാന്‍: ഇസ്രയേലിനോടുള്ള യു.എ.ഇയടക്കമുള്ള അറബു രാജ്യങ്ങളുടെ ബന്ധത്തി നെതിരെ മുന്നറിയിപ്പുമായി ഇറാന്‍. അയത്തൊള്ള അലി ഖൊമൈനിയാണ് അറബ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത്. പലസ്തീന്‍ വിരോധം നിലനില്‍ക്കില്ലെന്നും ഇസ്രയേലുമായുള്ള ബന്ധം ഇസ്ലാമിക വിരുദ്ധമാണെന്നുമാണ് ഖൊമൈനിയുടെ പ്രസ്താവന.
യു.എ.ഇ ഇസ്ലാമിക ലോകത്തെ വഞ്ചിച്ചു. ഇസ്രയേലുമായുള്ള സൗഹൃദം മായ്‌ക്കാനാകാത്ത കറയാണ്. ഈ കരാറുകളൊന്നും നിലനില്‍ക്കില്ല’ ഖൊമൈനി പറഞ്ഞു. യു.എ.ഇ സ്വബോധം വീണ്ടെടുക്കുമെന്നും പ്രായശ്ചിത്തം ചെയ്യുമെന്നുമാണ് കരുതുന്നതെന്നും ഖൊമൈനി പറഞ്ഞു.
ആഗസ്റ്റ് 13നാണ് ഇസ്രയേലിനെ അംഗീകരിക്കുന്നതായി യു.എ.ഇ അറിയിച്ചത്. അമേരിക്കയുടെ നിരന്തരമായ പരിശ്രമമാണ് ലോകരാജ്യങ്ങളെ അത്ഭുപ്പെടുത്തിയ നീക്കത്തിന് കാരണമായത്. പ്രതിരോധ രംഗത്തും സാങ്കേതിക രംഗത്തും ഇസ്രയേലിന്റെ മികവിനെ ഉപയോഗപ്പെടുത്തനാണ് യു.എ.ഇ തീരുമാനിച്ചിരിക്കുന്നത്. 2016 മുതല്‍ ഇറാനുമായി ബന്ധം തണുപ്പിച്ച യു.എ.ഇ പരമ്പരാഗത ശത്രുക്കളായ ഇസ്രയേലിനെ കൂട്ടുപിടിച്ചതാണ് ഇറാനെ പ്രകോപിപ്പിച്ചത്.
















Comments