വാഷിംഗ്ടണ്‍: ലോകത്ത് സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളും ക്ലീന്‍ നെറ്റ് വര്‍ക്കെന്ന ക്യാമ്പെയിനിന്റെ ഭാഗമാകണമെന്ന് അമേരിക്ക. ഇന്ത്യ ചൈനയുടെ മൊബൈല്‍ ആപ്പുകള്‍ക്കെതിരെ നടപടി എടുത്തതിന് പിന്നാലെയാണ് അമേരിക്കയുടെ പ്രസ്താവന .
‘ഇന്ത്യ ചൈനയുടെ നൂറിലധികം മൊബൈല്‍ ആപ്പുകള്‍ നിരോധിച്ചു കഴിഞ്ഞു. ഞങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന എല്ലാ രാജ്യങ്ങളുടേയും കൂട്ടായ്മയുടെ കൂടെയാണ്. നമുക്കൊരുമിച്ച് ക്ലീന്‍ നെറ്റ് വര്‍ക്കെന്ന ദൗത്യത്തിന്റെ ഭാഗമാകാം’ അമേരിക്കയുടെ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിലെ കീത്ത് റാച്ച് പറഞ്ഞു.
രാജ്യത്തെ പൗരന്മാരുടെ സ്വകാര്യതയില്‍ കടന്നുകയറുന്ന എല്ലാ ഇന്റ്രര്‍നെറ്റ് സംവിധാനങ്ങള്‍ക്കെതിരേയും അമേരിക്ക ഈ വര്‍ഷം ആദ്യം മുതലേ രംഗത്തുവന്നിരുന്നു.
















Comments