കൊച്ചി: മുഖ്യമന്ത്രിയുടെ കള്ള ഒപ്പിട്ടാണ് ഫയലുകള്‍ നീങ്ങുന്നതെന്ന ആരോപണം ഗുരുതരമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ പുറത്തുകൊണ്ടുവന്ന മുഖ്യമന്ത്രിയുടെ ഓഫീസിലെ ഫയലുകള്‍ കള്ള ഒപ്പിട്ടു നീങ്ങുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
ഒപ്പ് വ്യാജമാണെങ്കില്‍ ഗുരുതരമായ കാര്യമാണ്. ഒരാളുടെ ഒപ്പിടാന്‍ മറ്റൊരാള്‍ക്ക് അധികാരമില്ല.വിവാദമായിരിക്കുന്നത് ഭരണ രംഗത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ മുഖ്യമന്ത്രി നേരിട്ട് മറുപടി പറയണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
സ്ഥലത്തില്ലാത്തപ്പോള്‍ ഭരണം നടത്താന്‍ പകരം ആളെ വയ്‌ക്കാം.പക്ഷേ ആ വ്യക്തിയ്‌ക്ക് മുഖ്യമന്ത്രിയുടെ പേര് വച്ച് ഒപ്പിടാന്‍ യാതൊരു അധികാരവുമില്ല.മുഖ്യമന്ത്രിയുടെ ഒപ്പ് ഇടാന്‍ പാടില്ല. പുറത്തുവരുന്ന ആരോപണം സത്യം ആണോ എന്നറിയില്ല. ആണെങ്കില്‍ മുഖ്യമന്ത്രി വ്യക്തമാക്കണം കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സിപിഎം പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്കെതിരെ വന്ന ആരോപണങ്ങളിലും ഗൗരവമായ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
















Comments