ഇഴജന്തുക്കളുടെ കടിയേറ്റാല്‍ നമ്മുടെ ജീവന്‍ തന്നെ ആപത്തിലാകുമെന്ന് നമുക്ക് അറിയാം. അതുകൊണ്ടു തന്നെ അത്തരം ജീവികളുടെ കടിയേറ്റാല്‍ നമ്മള്‍ ഉടനെ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് പോകുവുകയും ഉടനടി ചികിത്സ തേടുകയും ചെയ്യുന്നു. എന്നാല്‍ തേള്‍, പഴുതാര പോലുള്ള ചെറിയ ജന്തുക്കളുടെ കടിയേറ്റു കഴിഞ്ഞാല്‍ നമ്മള്‍ അതിന് കാര്യമായ ശ്രദ്ധ കൊടുക്കാറില്ല. ഇത്തിരി മഞ്ഞള്‍പ്പൊടിയോ മറ്റോ വെച്ച് അതിനെ നിസാരമായി കാണും. അത്ര പ്രാധാന്യം കൊടുക്കാറില്ല.
എന്നാല്‍ ഇത്തരത്തിലുള്ള ജീവികളില്‍ വിഷമുള്ള ജാതിയും വിഷമില്ലാത്ത ജാതിയും ഉണ്ട് വിഷമുള്ള ജാതി കടിച്ചാല്‍ അവയുടെ വിഷം പെട്ടന്നു രക്തത്തിലൂടെ തലച്ചോറില്‍ എത്തി അപകടം ഉണ്ടാകാന്‍ കാരണമാകുന്നു. പക്ഷേ തേളിനെ കാണുമ്പോള്‍ വിഷമുള്ളതാണോ അല്ലയോ എന്നു മനസ്സിലാക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ട് തേളു കടിയേറ്റാല്‍ ഉടനെതന്നെ തന്നെ വീട്ടിലുലള ചില സാധനങ്ങള്‍ ഉപയോഗിച്ച് ഒരു ഒറ്റമൂലി തയ്യാറാക്കി പ്രയോഗിക്കാം. വിഷമുള്ള ജാതിയാണെങ്കിലും അല്ലാത്തവയാണെങ്കിലു ഈ മരുന്ന് പ്രയോഗിക്കുന്നത് ഏറെ ഗുണപ്രദമാണ്.
ഇതിനായി വലിയ ഉള്ളി എടുത്ത് മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കുക. അതിനുശേഷം ഇന്തുപ്പ് എടുത്ത് പൊടിച്ച് അരച്ചുവെച്ച വലിയ ഉള്ളിലേക്ക് ചേര്‍ത്ത് നന്നായി ഇളക്കുക. സാധാരണ നാം കഴിക്കുന്ന കറിയുപ്പിനു പകരം ഇന്തുപ്പ് ഉപയോഗിക്കണമെന്ന് പറയുന്നത് പ്രധാന കാരണം അതില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. പൊട്ടാസ്യത്തിന്റെയും പ്രകൃതിദത്ത ധാതുലവണങ്ങളുടെയും ഒരു വലിയ കലവറയാണ് ഇന്തുപ്പ്. ഇവ രണ്ടും കൂടി നന്നായി യോജിപ്പിച്ച ശേഷം തേളിന്റ കടിയേറ്റ ഭാഗത്ത് നന്നായി വച്ചുപിടിപ്പിക്കുക അതിനു ശേഷം വൃത്തിയുള്ള ഒരു തുണി ഉപയോഗിച്ച് മുറുകെ കെട്ടുക. നിമിഷങ്ങള്‍ക്കകം തന്നെ വിഷമുള്ള തേളാണെങ്കില്‍ വിഷം അപ്പോള്‍ തന്നെ ഇറങ്ങി പോകുന്നു. എന്തെങ്കിലും തരത്തിലുള്ള ദോഷഫലങ്ങള്‍ ഉണ്ടെങ്കില്‍ അവ ഇല്ലാതാകുന്നു.
Comments