ശ്രീനഗർ : കശ്മീരി, ഡോഗ്രി, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ അഞ്ചു ഭാഷകൾ ജമ്മു കശ്മീരിൽ ഔദ്യോഗിക ഭാഷകളായി കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ .
കശ്മീരിലെ ജനങ്ങളുടെ ആവശ്യപ്രകാരമാണ് പുതിയ നീക്കമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു . പാർലമെന്റിന്റെ വരാനിരിക്കുന്ന മൺസൂൺ സെഷനിൽ ഔദ്യോഗിക ഭാഷാ ബിൽ അവതരിപ്പിക്കും.
ഡോഗ്രി, ഹിന്ദി, കശ്മീരി എന്നിവ ജമ്മു കശ്മീരിൽ ഔദ്യോഗിക ഭാഷകളായി ഉൾപ്പെടുത്തണമെന്ന മേഖലയുടെ ദീർഘകാല ആവശ്യമാണ് ഇതിലൂടെ മോദി സർക്കാർ അംഗീകരിച്ചതെന്ന് കേന്ദ്രമന്ത്രിയും ഉദംപൂർ എംപിയുമായ ജിതേന്ദ്ര സിംഗ് പറഞ്ഞു. അതേ സമയം പുതിയ തീരുമാനമെടുത്ത മോദി സർക്കാരിനു നന്ദി അർപ്പിച്ച് കശ്മീർ ജനതയും , ജനപ്രതിനിധികളും രംഗത്ത് വന്നു.
കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷകളായി നിലവിലുള്ള മറ്റ് രണ്ട് ഭാഷകളെ കൂടാതെ ഡോഗ്രി, ഹിന്ദി, കശ്മീരി എന്നിവ ഉൾപ്പെടുത്തുന്നതിന് പ്രധാനമന്ത്രി മോദിയോട് നന്ദി അറിയിക്കുന്നു. ഇത് പ്രദേശത്തിന്റെ ദീർഘകാലമായി നിലനിൽക്കുന്ന പൊതു ആവശ്യത്തിന്റെ പൂർത്തീകരണം മാത്രമല്ല, 2019 ഓഗസ്റ്റ് 5 ന് ശേഷം നടപ്പാക്കിയ സമത്വ മനോഭാവത്തിന് അനുസൃതവുമാണ്. ”തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് , നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ദേവേന്ദർ സിംഗ് റാണ പറഞ്ഞു .
2001 ൽ അന്നത്തെ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഡോഗ്രി ഭാഷ ഉൾപ്പെടുത്തി. എന്നിരുന്നാലും, ഈ ഭാഷ ജമ്മു കശ്മീരിലെ ഔദ്യോഗിക ഭാഷയായിരുന്നില്ല. ജമ്മു ഡിവിഷനിലെ 10 ജില്ലകളിലാണ് ഡോഗ്രി ഭാഷ പ്രധാനമായും സംസാരിക്കുന്നത്.
















Comments