കേട്ടാല്‍ അവിശ്വസനീയം എന്ന് കരുതുന്നതും കണ്ടാല്‍ അത്ഭുതം എന്നു തോന്നിക്കുന്നതുമായ പ്രത്യേകതകളുള്ള ഒരുപാട് ക്ഷേത്രങ്ങള്‍ ഭാരതത്തിലുണ്ട്. ചില ക്ഷേത്രങ്ങളിലെ അത്ഭുത കാഴ്ചകള്‍ ആരേയും അതിശയിപ്പിക്കുന്നതാണ്. ആരാധന എന്ന് പറഞ്ഞാല്‍ ഇങ്ങനേയുമുണ്ടാകുമോ ചലച്ചിത്ര താരങ്ങളുടേയും, സ്‌പോര്‍ട്‌സ് താരങ്ങളുടേയും, രാഷ്‌ട്രീയ നേതാക്കളുടേയും തുടങ്ങി ബുള്ളറ്റിനോട് വരെ ആരാധന തോന്നി അരാധകര്‍ തീര്‍ത്തി ചില ക്ഷേത്രങ്ങള്‍ കൂടിയുണ്ട്.
ബച്ചന്‍ ക്ഷേത്രം
ബോളിവുഡിലെ നിത്യഹരിത നായകനായ അമിതാബ് ബച്ചനെ ആരാധിക്കുന്ന ക്ഷേത്രം കൊല്‍ക്കത്തയിലാണുളളത്. അമിതാഭ് ബച്ചന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചത്. ബച്ചന്റെ ഒരു വലിയ പ്രതിമയും അഗ്‌നീപഥ് എന്ന സിനിമയില്‍ ബച്ചന്‍ ധരിച്ച ഷൂവും ഇവിടെ കാണാം.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ക്ഷേത്രം
ബീഹാറിലാണ് ക്രിക്കറ്റിലെ ലോകത്തെ ദൈവമായ സച്ചിനു വേണ്ടിയുളള ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പാട്‌നയില്‍ നിന്നും 178 കിലോമീറ്റര്‍ അകലെയാണ് ഈ ക്ഷേത്രം.
ബുള്ളറ്റ് ക്ഷേത്രം
രാജസ്ഥാനിലെ ജോധ്പൂരിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഓം ബന്ന അഥവ ബുള്ളറ്റ് ബാബ ക്ഷേത്രം എന്നാണ് ക്ഷേത്രത്തിന്റെ യഥാര്‍ത്ഥ പേര്. സുരക്ഷിതമായ യാത്രയ്‌ക്കും വാഹന സംബന്ധമായ എല്ലാ തടസ്സങ്ങളും മാറുവാനും വാഹന യാത്രയില്‍ അപകടങ്ങള്‍ ഉണ്ടാവാതിരിക്കുവാനും ഇവിടെ പ്രാര്‍ത്ഥിച്ചാല്‍ മതി എന്നാണ് വിശ്വാസം
















Comments