ന്യൂഡൽഹി : 1921 ലെ മാപ്പിള ലഹളയിൽ നൂറുകണക്കിന് ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തിയവരെ വെള്ളപൂശുന്ന നിഘണ്ഡു സാംസ്കാരിക വകുപ്പ് പിൻവലിച്ചു. 2007 ൽ ആരംഭിച്ച നിഖണ്ഡു തയ്യാറാക്കൽ സമിതി എഡിറ്റ് ചെയ്ത സ്വാതന്ത്ര്യ സമര പോരാളികളുടെ പുസ്തകം കഴിഞ്ഞവർഷമായിരുന്നു പ്രകാശനം ചെയ്തത്. ഹിന്ദു വംശഹത്യ ചെയ്ത മാപ്പിള ലഹളക്കാർ പലരും പട്ടികയിൽ ഇടം പിടിച്ചതിനെ തുടർന്നാണ് നിഘണ്ഡു പുന: പരിശോധിക്കാൻ തീരുമാനിച്ചത്.
സാംസ്കാരിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ നിന്ന് നിഘണ്ഡുവിലെ വിവാദമായ അഞ്ചാം വോളിയം പിൻവലിച്ചിട്ടുണ്ട്.യുപിഎ സർക്കാരിന്റെ കാലത്തായിരുന്നു നിഘണ്ഡു തയ്യാറാക്കൽ കമ്മിറ്റിയുണ്ടാക്കി എഡിറ്റിംഗ് ആരംഭിച്ചത്. 1980 ൽ കോൺഗ്രസ് സർക്കാർ പാർട്ടിയിൽ നിന്നു പോലുമുള്ള എതിർപ്പ് അവഗണിച്ചാണ് മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യ സമര പട്ടികയിൽ ഉൾപ്പെടുത്തിയത്. 1973 ൽ ഇന്ദിര സർക്കാരിലെ ആഭ്യന്തര മന്ത്രിയായിരുന്ന ഉമാശങ്കർ ദീക്ഷിത് 1921 ലെ മാപ്പിള കലാപകാരികളെ സ്വാതന്ത്ര്യ സമര സേനാനികളാക്കുന്നത് പരിഹാസ്യമാണെന്നും വസ്തുതകൾക്ക് നിരക്കാത്തതാണെന്നും പാർലമെന്റിൽ വ്യക്തമാക്കിയിരുന്നു.ഇത് മറന്നാണ് 1980 ൽ കോൺഗ്രസ് മാപ്പിള ലഹളക്കാരെ സ്വാതന്ത്ര്യസമര പട്ടികയിൽ ഉൾപ്പെടുത്തിയത്.
കഴിഞ്ഞ വർഷം പ്രകാശനം ചെയ്ത നിഘണ്ഡു വാരിയൻ കുന്നൻ സിനിമക്കെതിരെ ഉയർന്ന എതിർപ്പിനെ തുടർന്നാണ് ചർച്ചയായത്. നേരത്തെ തന്നെ നിഘണ്ഡുവിലെ പ്രശ്നങ്ങളെപ്പറ്റി പ്രതിഷേധങ്ങൾ ഉയരുകയും നിഖണ്ഡു പുന:പരിശോധിക്കാനുള്ള തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എങ്കിലും സർക്കാരിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ച നിഘണ്ഡുവിന്റെ അഞ്ചാം ഭാഗം അതേപടി തുടർന്നിരുന്നു. ഇതാണ് ഇപ്പോൾ ഒഴിവാക്കിയിരിക്കുന്നത്.
















Comments