മുംബൈ: മഹാരാഷ്‌ട്രയില്‍ ശക്തമായ ഇടിമിന്നലേറ്റ് രണ്ടു മരണം. പാല്‍ഖര്‍ ജില്ലയിലെ താവാ വാഡാ പ്രദേശങ്ങളിലാണ് അത്യാഹിതമുണ്ടായത്. ഇടിമിന്നലില്‍ രണ്ടു പേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു. പരിക്കേറ്റ 6 പേരുടെ നില ഗുരതരമാണെന്ന് തഹസില്‍ദാര്‍ അറിയിച്ചു.
നിലേഷി തുംബാ, അനില്‍ ഡിന്‍ഡാ എന്നിവരാണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്. കനത്ത മഴയും ഇടിമിന്നലും ഒരാഴ്ചയായി തുടരുകയാണ്. മഹാരാഷ്‌ട്രയിലെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നും കിഴക്ക് വടക്ക് മേഖലയിലേയ്‌ക്കും മഴ ശക്തമായതും ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. നാഗപ്പൂരിലടക്കം കനത്ത മഴയില്‍ ഗ്രാമങ്ങളും താഴ്ന്ന പ്രദേശങ്ങളും വെള്ളക്കെട്ടിലാണ്. ധ്രുതകര്‍മ്മസേനയാണ് രക്ഷാ പ്രവര്‍ത്തനം നടത്തുന്നത്.
















Comments