ന്യൂഡല്‍ഹി : ചൈനീസ് പ്രകോപനത്തെ ചെറുക്കാന്‍ ലഡാക്കില്‍ പ്രതിരോധ കോട്ട തീര്‍ത്ത് ഇന്ത്യന്‍ സൈന്യം. ലഡാക്കിലെ ചുഷുലിലെ തന്ത്ര പ്രധാന മേഖലകളില്‍ സൈന്യം വിന്യസിച്ചു. സംഘര്‍ഷാവസ്ഥ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന് രാവിലെ ചൈനീസ് സൈന്യം ഇന്ത്യന്‍ സൈനിര്‍ക്ക് നേരെ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രദേശത്ത് ഇന്ത്യന്‍ സൈന്യം നിര്‍ണ്ണായക നീക്കം നടത്തിയത്.
നിലവില്‍ ചുഷുലിലെ ഉയരം കൂടിയതും തന്ത്രപ്രധാനവുമായ ഭാഗങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അധീനതയിലാണ്. ചൈനയുടെ പ്രകോപനം ചെറുക്കുന്നതിനായി അധീനതയിലുള്ള ഉയരം കൂടിയ പ്രദേശങ്ങളില്‍ ഇന്ത്യന്‍ സൈന്യം മുള്ളുവേലി സ്ഥാപിച്ചിട്ടുണ്ട്.
ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സൈന്യം ചുഷുലില്‍ വിന്യസിക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചത്. തിങ്കളാഴ്ച നിയന്ത്രണ രേഖയ്‌ക്ക് സമീപത്ത് ആയുധങ്ങളുമായി ചൈനീസ് സൈന്യം എത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് ചുഷുലില്‍ സൈനിക വിന്യാസം നടത്താന്‍ ഇന്ത്യ തീരുമാനിച്ചത്.
അതേസയമം ഇന്ത്യയുടെ പുതിയ സൈനിക വിന്യാസത്തെ ചൈന ഭയത്തോടെയാണ് കാണുന്നത്.
Comments