കൊച്ചി: കേരളത്തില്‍ ഇന്ന് ജന്മാഷ്ടമി ആഘോഷം. തെരുവീഥികളിലൂടെ നടത്താറുള്ള പതിവു ഘോഷയാത്രകളെല്ലാം ഒഴിവാക്കി വീടുകളിലാണ് ഇത്തവണ ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്. ഓണ്‍ ലൈനില്‍ പ്രഭാഷണങ്ങളും പൂന്താനം കൃതികളുടെ ആലാപനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
പുതുമകളോടെയുള്ള ആഘോഷമായതിനാല്‍ വീടുകളില്‍ ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു വയ്‌ക്കുന്ന കൃഷ്ണ കുടീരങ്ങളാണ് ഇത്തവണത്തെ പ്രത്യേകത. മുറ്റത്ത് കൃഷ്ണപൂക്കളം ഇടുന്ന ചടങ്ങുകളും നടക്കുകയാണ്. ചില സ്ഥലങ്ങളില്‍ പൂക്കള മത്സരങ്ങളും കുട്ടികള്‍ക്കായി സംഘടിപ്പിച്ചിട്ടുണ്ട്.
ഉച്ചയ്‌ക്ക് തൂശനിലയിട്ട് കൃഷ്ണവേഷമണിഞ്ഞുള്ള കുട്ടികള്‍ക്ക് കൃഷ്ണനൂട്ട് നടക്കും. വൈകിട്ട് കുട്ടികള്‍ കൃഷ്ണരാധാ വേഷങ്ങളണിഞ്ഞ് സ്വന്തം വീടുകളിലാണ് പ്രാര്‍ത്ഥനയും ഭജനകളുമായി ഒത്തുകൂടുന്നത്. മുതിര്‍ന്നവരെല്ലാം കേരളീയ വേഷത്തില്‍ പങ്കെടുക്കുമെന്ന് ബാലഗോകുലം സംഘാടകര്‍ അറിയിച്ചു. പ്രധാന ക്ഷേത്രങ്ങളിലെ ആഘോഷങ്ങളും ഘോഷയാത്രകളില്ലാതെ പ്രത്യേകം പൂജകളോടെ നടക്കുമെന്നും ഭാരവാഹികളറിയിച്ചു.
Comments