പെഷാവാര്‍: അഫ്ഗാനിലെ ഭീകരസംഘടനയായ താലിബാനുമായി പാകിസ്താന്‍ ബന്ധം ശക്തമാക്കുന്നതില്‍ ആശങ്കയുമായി ചൈന. ചൈനയുടെ ബെല്‍റ്റ് റോഡ് വികസനത്തിന് താലിബാനെന്നും തടസ്സമാണെന്നതാണ് ചൈനയുടെ എതിര്‍പ്പിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. മാത്രമല്ല താലിബാന്‍ വടക്ക് പടിഞ്ഞാറന്‍ പാകിസ്താനിലെ ആഭ്യന്തര സുരക്ഷയ്‌ക്ക് ഭീഷണിയാണെന്നും ചൈന വിലയിരുത്തുന്നു.
അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധനേടാനായി ചൈനയുടെ അടക്കം എഞ്ചിനീയര്‍മാരെ താലിബാന്‍ തടവിലാക്കിയതോടെയാണ് പ്രശ്‌നങ്ങള്‍ രൂക്ഷമായത് . നിക്കായ് ഏഷ്യന്‍ സുരക്ഷാ അവലോകന റിപ്പോര്‍ട്ടിലാണ് താലിബാന്റെ പാകിസ്താന്‍ ബന്ധം തലവേദന യാണെന്ന് ചൈന തുറന്നടിച്ചിരിക്കുന്നത്. ഖൈബര്‍-പഖ്തൂണ്‍ മേഖലകളിലെ ജലവൈദ്യുത പദ്ധതികളുടെ നിര്‍മ്മാണമടക്കം വിവിധ പദ്ധതികള്‍ താലിബാന്‍ തുരങ്കം വയ്‌ക്കുമെന്ന ഭീതി ചൈനയ്‌ക്കുണ്ട്. വികസനങ്ങളോട് എന്നും മുഖംതിരിഞ്ഞു നില്‍ക്കുന്ന ഇസ്ലാമിക ഭീകരന്മാരുടെ പാകിസ്താന്‍ ബന്ധമാണ് ചൈനയെ കുടുക്കുന്നത്.
ചൈനയുടെ ഇസ്ലാമിക വിരുദ്ധ സമീപനങ്ങളും പ്രദേശത്ത് താലിബാനെ ചൊടിപ്പിച്ചിരുന്നു. ചൈനയുടെ പദ്ധതികളില്‍ ജോലിയെടുക്കുന്ന പാകിസ്താന്‍ മുസ്ലീംങ്ങളെപ്പോലും നിസ്‌ക്കരി ച്ചതിന്റെ പേരില്‍ പുറത്താക്കിയത് മതമൗലികവാദികളുടെ എതിര്‍പ്പ് ക്ഷണിച്ചു വരുത്തിയിരുന്നു.
















Comments