ന്യൂയോര്‍ക്ക്: യു.എസ്.ഓപ്പണ്‍ സെമിയില്‍ മുന്‍ ലോക ഒന്നാം നമ്പറുകളായ വനിതകള്‍ നേര്‍ക്കുനേര്‍. മൂന്നാം സീഡ് സെറീനാ വില്യംസും സീഡ് ചെയ്യപ്പെടാത്ത മുന്‍ താരം വിക്ടോറിയ അസാരങ്കയുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
സെറീന പിരങ്കോവയേയും അസാരങ്ക 16-ാം സീഡ് മെര്‍ട്ടെന്‍സിനേയുമാണ് തോല്‍പ്പിച്ചത്. ആദ്യ സെറ്റ് 4-6ന് കൈവിട്ട ശേഷമാണ് സെറീന കരുത്തോടെ തിരികെയെത്തിയത്. രണ്ടും മൂന്നും സെറ്റുകള്‍ 6-3, 6-2നാണ് സെറീന പിടിച്ചെടുത്തത്.
തന്റെ ഗതകാല വീര്യം മുഴുവന്‍ പുറത്തെടുത്താണ് 2012ലും 2013ലും ഫൈനലില്‍ കളിച്ച അസാരങ്ക അനായാസ ജയം സ്വന്തമാക്കിയത്. 6-1, 6-0നാണ് 16-ാം സീഡുകാരിയായ ബെല്‍ജിയത്തിന്‍രെ എലീസെ മെര്‍ട്ടന്‍സിനെ തകര്‍ത്തത്. സെറീനയും അസാരങ്കയും അമ്മമാരെന്ന നിലയില്‍ ടൂര്‍ണ്ണമെന്റില്‍ സെമിയിലെത്തി സവിശേഷ ശ്രദ്ധനേടിയിരിക്കുകയാണ്.
















Comments