വാഷിംഗ്ടണ്‍: സമൂഹമാദ്ധ്യമ വീഡിയോ ഭീമന്മാരായ ടിക് ടോകിനെ വില്‍ക്കാന്‍ അനുവദി ക്കുന്ന അമേരിക്കന്‍ നയത്തില്‍ മാറ്റമില്ലെന്ന് പ്രസിഡന്റ് ട്രംപ് അറിയിച്ചു. ഈ മാസം 15-ാം തീയതിക്കുള്ളില്‍ ടിക് ടോകിന് അമേരിക്കയില്‍ പ്രവര്‍ത്തിക്കണമെങ്കില്‍ ഉടമസ്ഥാവകാശം കൈമാറണമെന്നതാണ് മുന്നോട്ട് വച്ച നിര്‍ദ്ദേശം. എന്നാല്‍ ടിക് ടോക് ഉടമസ്ഥരായ ബൈറ്റ്ഡാന്‍സ് കമ്പനിയ്‌ക്ക് അനുവദിച്ച സമയം ഈ മാസം 15വരെയാണ്. എന്നാല്‍ ഇതുവകെ ടിക് ടോകിനെ ആരാണ് വാങ്ങുക എന്നതിനെ സംബന്ധിച്ച് വാര്‍ത്തകളൊന്നും ചൈന പുറത്തുവിട്ടിട്ടില്ല.
‘ടിക് ടോകിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുള്ള സമയപരിധി നീട്ടാനാകില്ല. ഒന്നുകില്‍ ടിക് ടോക് പൂര്‍ണ്ണമായും അമേരിക്കയിലെ അവരുടെ പ്രവര്‍ത്തനം നിര്‍ത്തലാക്കണം. അല്ലെങ്കില്‍ അമേരിക്കയിലെ ഒരു കമ്പനിയ്‌ക്ക് വില്‍ക്കണം. ഈ നയത്തില്‍ മാറ്റമില്ല.’ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ട്രംപ് വ്യക്തമാക്കി.
ആഗസ്റ്റ് മാസത്തില്‍ ബൈറ്റ് ഡാന്‍സിനോട് അമേരിക്കയിലെ ബിസിനസ്സ് സംരംഭങ്ങള്‍ പൂട്ടണമെന്നാണ് അന്ത്യശാസനം നല്‍കിയത്. അമേരിക്കയുടെ സൈബര്‍ സുരക്ഷയില്‍ കനത്ത ആശങ്കയാണ് ടിക് ടോകും മറ്റ് ചൈനീസ് ആപ്പുകളും ഉണ്ടാക്കിയതെന്ന് മൈക്ക് പോംപിയോ മുന്നേ പ്രസ്താവിച്ചിരുന്നു.
















Comments