വാഷിംഗ്ടണ്‍: അമേരിക്കയിലെ നാല് റഷ്യന്‍ പൗരന്മാര്‍ക്കെതിരെ നടപടി. പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടപെട്ടതായാണ് കണ്ടെത്തല്‍. അമേരിക്കയിലെ ഫോറിന്‍ അസ്സറ്റ് കണ്‍ട്രോള്‍ വിഭാഗമാണ് അന്വേഷണം നടത്തിയത്. അമേരിക്കയുടെ ട്രഷറി വിഭാഗവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്ന ആന്‍ന്ദ്രി ഡെര്‍കാച്ചാണ് പ്രധാന പ്രതി. റഷ്യന്‍ ചാര സംഘടനയുമായി നേരിട്ട് ബന്ധമുള്ള വ്യക്തിയാണ് ഡെര്‍കാച്ചെന്നാണ് കണ്ടെത്തിയത്.
ഉക്രെയിനിലെ റഷ്യയുടെ കൈകടത്തലുമായി ബന്ധപ്പെട്ട് അമേരിക്കയുടെ ഇടപെട്ടിരുന്നു. ഇതിനെതിരെയാണ് റഷ്യ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ ഫലം അട്ടിമറിക്കാന്‍ സ്വാധീനം ചെലുത്തിയതെന്നാണ് സൂചന. തെരഞ്ഞെടുപ്പ പ്രചരണങ്ങളില്‍ റഷ്യ നിയന്ത്രിക്കുന്ന നിരവധി ഏജന്‍സികള്‍ ജനങ്ങളുടെ ചിന്തകളെ സ്വാധീനിച്ചിരുന്നു.
ചാരപ്രവര്‍ത്തന പരിധിയില്‍പ്പെടുത്തിയാണ് മറ്റ് മൂന്ന് പേരേക്കൂടി അമേരിക്ക കണ്ടെത്തിയിട്ടുണ്ട്. റഷ്യ നിയന്ത്രിക്കുന്ന കമ്പനിയായ ഒലിഗാറിലെ ജീവനക്കാരായ ആര്‍ട്ടെം ലിഫിറ്റ്, ആന്റണ്‍ ആ്‌ന്ദ്രേയേവ്, ദാരിയാ അസലാനോവ എന്നിവരാണ് പിടിയിലായ മറ്റ് നാലുപേര്‍. അമേരിക്കയുടെ ആഭ്യന്തര വിഷയത്തിലിടപെടുന്ന ആര്‍ക്കുമെതിരെ ശക്തമായ നിലപാടെടുക്കും എന്ന സൂചനയാണ് തെരഞ്ഞെടുപ്പ് വിഷയത്തിലും എടുത്തിരിക്കുന്നതെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു.
















Comments