ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജിയുടെ സ്മരണാര്‍ത്ഥം ഇറക്കിയ ഗാനം വൈറലാകുന്നു. കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് പ്രണബിനായി ഗാനം ഇറക്കിയത്. ഗാനാര്‍ച്ചനയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. പശ്ചിമബംഗാളിലെ ആസാന്‍സോളില്‍ നിന്നുള്ള ലോകസഭാംഗമാണ് ബാബുല്‍. തന്റെ സംസ്ഥാനത്തുനിന്നുള്ള മുന്‍ രാഷ്‌ട്രപതിയോടുള്ള സ്‌നേഹമാണ് ഗാനത്തിലുടനീളമുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ബാബുലിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞു. രാജ്യത്തിന്റെ വികാരമാണ് ബാബുല്‍ തന്റെ ഗാനത്തിലൂടെ പ്രകടിപ്പിച്ചിരിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
— Babul Supriyo (@SuPriyoBabul) September 10, 2020
യൂട്യൂബിലൂടെയാണ് ഗാനം പുറത്തിറക്കിയത്. ഗാനത്തിന്റെ ലിങ്ക് ട്വീറ്റ് ചെയ്ത ബാബൂല്‍ ടാഗോറിന്റെ വരികളാണ് പ്രണബിനായി ഉപയോഗിച്ചത്. പ്രണബിന്റെ മകന്‍ അഭിജീത് ബാനര്‍ജിയുടെ ആശയമാണ് ബാബുലിനെക്കൊണ്ട് ഒരു ഗാനം പുറത്തിറക്കാന്‍ കാരണമായതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
A touching tribute to the remarkable Pranab Da! @SuPriyoBabul expresses the sentiments of our entire nation. https://t.co/rA3EOFzA5N
— Narendra Modi (@narendramodi) September 10, 2020

പ്രണബിന്റെ ജീവിതത്തിലെ നിരവധി സന്ദര്‍ഭങ്ങള്‍, ലോകനേതാക്കളുമായുള്ള കൂടിക്കാഴ്ചകളെല്ലാം ചിത്രങ്ങളായി ഗാനത്തിന്റെ ദൃശ്യാവിഷ്‌ക്കാരത്തില്‍ ഉള്‍പ്പെടുത്തിയതായും ബാബുല്‍ സുപ്രിയോ പറഞ്ഞു.
















Comments