ന്യൂഡല്‍ഹി:സംസ്ഥാനങ്ങള്‍ പരസ്പരം ഓക്‌സിജന്‍ സിലിണ്ടറുകളുടെ നീക്കം തടയരുതെന്ന കര്‍ശന നിര്‍ദ്ദേശവുമായി കേന്ദ്രസര്‍ക്കാര്‍. കൊറോണ നിയന്ത്രണങ്ങളുടെ പേരില്‍ ചില സംസ്ഥാനങ്ങള്‍ അതിര്‍ത്തിയില്‍ വാഹനങ്ങള്‍ തടയുന്നതായാണ് പരാതിയുള്ളത്. പലയിടത്തും ഓക്‌സിജന്‍ സിലിണ്ടറകളും തടഞ്ഞതായി കണ്ടെത്തി. ആശുപത്രികളില്‍ ഏറ്റവുമധികം ഓക്‌സിജന്‍ സിലിണ്ടറുകളാവശ്യമുള്ള സമയത്താണ് വാഹനങ്ങള്‍ തടഞ്ഞതായി ശ്രദ്ധയില്‍പെട്ടതെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു. സംസ്ഥാനങ്ങള്‍ സാഹചര്യങ്ങളുടെ ഗൗരവം പരിഗണിച്ച് പ്രവര്‍ത്തിക്കണമെന്ന് ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
ലോക്ഡൗണിന്റെ നാലാം ഘട്ടം ആരംഭിച്ച ശേഷവും ചരക്കുനീക്കത്തില്‍ എല്ലാ സംസ്ഥാനങ്ങളും ഇളവുവരുത്തിയിരുന്നു. മാത്രമല്ല ദേശീയ പാതകളില്‍ നിയന്ത്രണം പാടില്ലെന്നും കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിന്റെ ലംഘനമാണ് പലരും നടത്തുന്നത്. സംസ്ഥാനങ്ങള്‍ അവരവുടെ നിയമങ്ങള്‍ ഉപയോഗിച്ചാണ് പല സ്ഥലത്തും നിയന്ത്രണങ്ങള്‍ വരുത്തിയിരിക്കുന്നതെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി പറഞ്ഞു.
















Comments