ധാക്ക : ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം . ക്ഷേത്രങ്ങൾ തല്ലി തകർക്കുകയും ,വിഗ്രഹങ്ങൾ എറിഞ്ഞുടയ്‌ക്കുകയും ചെയ്തു . കഴിഞ്ഞ ദിവസമാണ് സംഭവം . ഗാസിപ്പൂർ നഗരത്തിലെ ദക്ഷിണ സൽന പ്രദേശത്തെ കാളി മന്ദിറിലെ ദേവീ ദേവന്മാരുടെ വിഗ്രഹങ്ങളാണ് നശിപ്പിച്ചതെന്ന് ധാക്ക ട്രിബ്യൂൺ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ ജിഹാദി ആക്രമണമെന്നാണ് ഗാസിപൂർ സർദാർ പോലീസ് വ്യക്തമാക്കിയത് . രാത്രിയിൽ അതിക്രമിച്ചു കയറിയാണ് ക്ഷേത്രം തകർത്തതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നും പൊലീസ് പറഞ്ഞു.
അടുത്ത ദിവസം രാവിലെ എത്തിയ വിശ്വാസികളാണ് തല്ലി തകർത്ത വിഗ്രഹങ്ങൾ കണ്ടതും , പൊലീസിൽ അറിയിച്ചതും . അന്വേഷണം ആരംഭിച്ചെങ്കിലും ഇതുവരെ ഒരു പ്രതിയെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നതും ഹൈന്ദവ വിശ്വാസികളുടെ പ്രതിഷേധത്തിനിടയാക്കി. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
മനുഷ്യാവകാശ പ്രവർത്തക പ്രദീപ് ചന്ദ്രയാണ് നശിപ്പിച്ച വിഗ്രഹങ്ങളുടെ ചിത്രങ്ങൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ക്ഷേത്രം നിലനിൽക്കുന്ന ഭൂമി പിടിച്ചെടുക്കാൻ ഏറെ നാളായി ശ്രമങ്ങൾ നടക്കുന്നതായി ക്ഷേത്ര അധികൃതർ വ്യക്തമാക്കി.
















Comments