ന്യൂയോര്‍ക്ക്: മുന്‍ ലോക ഒന്നാം നമ്പര്‍ ബെലാറൂസിന്റെ വിക്ടോറിയ അസാരങ്ക സ്വപ്‌നതുല്യ നേട്ടത്തിന്. ഏഴു വര്‍ഷത്തിന് ശേഷമാണ് അസാരങ്ക ഇന്ന് യു.എസ്.ഓപ്പണ്‍ വനിതാ കിരീടത്തിനായി ഇറങ്ങുന്നത്. 2018ലെ ചാമ്പ്യനായ ജപ്പാന്റെ നവോമി ഓസാക്കയാണ് എതിരാളി. 2013ലാണ് അസാരങ്ക അവസാനമായി ഒരു ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ കണ്ടത്.
രണ്ടു തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായ അസാരങ്ക യു.എസ്.ഓപ്പണ്‍ ഫൈനലില്‍ കടക്കുന്നത് ആദ്യമായാണ്. രണ്ടു താരങ്ങളും തങ്ങളുടെ കരിയറിലെ മൂന്നാമത്തെ ഗ്രാന്‍ഡ് സ്ലാം കിരീടത്തിനായിട്ടാണ് പോരാടുന്നത്. ഇത്തവണ അനായാസം കിരീടം നേടാമെന്ന സെറീനാ വില്യംസിന്റെ സ്വപ്‌നമാണ് അസാരങ്ക തകര്‍ത്തത്. 23തവണ ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ നേടിയ താരമാണ് സെറീന. ലോക നാലാം നമ്പറായ ജപ്പാന്റെ ഒസാക്കയോട് തന്റെ സ്വതസിദ്ധമായ കളി പുറത്തെടുക്കുക എന്നതുമാത്രമാണ് തന്ത്രമെന്ന് അസാരങ്കയുടെ പരിശീലകനായ ഡെസ്‌ക്ലോയിക്‌സ് പറഞ്ഞു.
















Comments