ന്യൂഡല്‍ഹി: മുന്‍ നാവികസേനാ ഉദ്യോഗസ്ഥനെതിരെ ശിവസേന നടത്തിയ ആക്രമണത്തിനെ അപലപിച്ച് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മഹാരാഷ്‌ട്രയില്‍ കങ്കണവിഷയത്തില്‍ ഉദ്ധവ് താക്കറേയ്‌ക്കെതിരെ കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തുവെന്നാരോപിച്ചാണ് മുന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ മദന്‍ ശര്‍മയെ ആക്രമിച്ച് കണ്ണില്‍ മാരകമായി പരിക്കേല്‍പ്പിച്ചത്. മുംബൈയിലെ ഗുണ്ടകളുടെ ആക്രമണം ഒരു വിമുക്തഭടന് നേരെ നടന്നത് ഒരു തരത്തിലും നീതീകരിക്കാനാവില്ലെന്നും മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പ്രതിരോധ മന്ത്രി പറഞ്ഞു. മദന്‍ ശര്‍മയെ ഫോണില്‍ വിളിച്ച് ആരോഗ്യവിവരങ്ങള്‍ നേരിട്ടു തിരക്കിയ ശേഷമാണ് പ്രതിരോധമന്ത്രി പ്രസ്താവന നടത്തിയത്. നാവിക സേനാ ഉദ്യോഗസ്ഥനെ മുംബൈയിലെ ശതാബ്ദി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
Spoke to retired naval officer, Shri Madan Sharma who was attacked by hooligans in Mumbai and enquired about his health. Such attacks on Ex-Servicemen is completely unacceptable and deplorable. I wish Madanji a speedy recovery.
— Rajnath Singh (@rajnathsingh) September 12, 2020
‘ വിരമിച്ച നാവിക സേനാ ഉദ്യോഗസ്ഥനുമായി സംസാരിച്ചു. മുംബൈയിലെ ഒരു പറ്റം ഗുണ്ടകളാണ് ആക്രമിച്ചത്. ഒരു വിമുക്തഭടന് നേരെ നടന്ന ആക്രമണം തികച്ചും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണ്. മദന്‍ജി എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിക്കുന്നു’ രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ പറഞ്ഞു.
വിമുക്ത നാവികസേനാ ഭടനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ശിവസേന നേതാക്കളടക്കം ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ നാലുപേര്‍ക്ക് ജാമ്യം നല്‍കിയതിലും പ്രതിഷേധം ഉയരുകയാണ്. പോലീസ് എടുത്ത വകുപ്പുകള്‍ ദുര്‍ബലമായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. നടി കങ്കണ റണാവത് വിഷയത്തില്‍ ശിവസേനയുടെ നടപടികളോട് വിവിധ മേഖലകളിലുണ്ടായ പ്രതിഷേധത്തിനിടെയാണ് വിമുക്തഭടനായ മദന്‍ ശര്‍മ തനിക്ക് വന്ന ഒരു വാട്‌സ് ആപ്പ് സന്ദേശം മറ്റുള്ളവര്‍ക്ക് അയച്ചത്. അതിനെ ചോദ്യം ചെയ്ത് എത്തിയവരാണ് 62 വയസ്സുകാരനായ നാവികസേനാ വിമുക്ത ഭടനെ മാരകമായി മുഖത്തടിച്ച് ആക്രമിച്ചത്.
















Comments