ന്യൂഡൽഹി ; ഡൽഹി കലാപകാരികളെ പിന്തുണച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. പൗരത്വനിയമഭേദഗതിക്കെതിരെ എന്ന പേരിൽ നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത മുസ്ലീം സമുദായക്കാർ നിരപരാധികളാണ് . താൻ പ്രക്ഷോഭത്തിൽ പങ്കെടുത്തിട്ടുണ്ട്. അത് അവകാശവും കടമയുമാണ്–യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പൊലീസ് ഭീഷണിപ്പെടുത്തൽ അവസാനിപ്പിക്കണം. കേന്ദ്രആഭ്യന്തരമന്ത്രിയാണ് ഡൽഹി കലാപക്കേസ് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുന്നത്. കുറ്റപത്രത്തിൽനിന്ന് തന്റെ പേര് നീക്കിയതായി പൊലീസ് അറിയിച്ചിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢാലോചനയിൽ സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എന്നിവർക്ക് പങ്കുള്ളതായാണ് വിവരം. കേസുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഗൂഢാലോചനയില്‍ ഇവര്‍ക്കും പങ്കുള്ളതായി വ്യക്തമാക്കിയിരിക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വ്യാപക പ്രചാരണം നടത്തി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതായുംപോലീസ് കണ്ടെത്തിയിട്ടുണ്ട്.
















Comments