ശ്രീനഗര്‍: ലഡാക്കിലെ ലെ പ്രദേശത്തെ വിമാനത്താവളം അന്താരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്തുന്നു.നിലവിലെ കുഷുക് ബാകുലാ റിംപോച്ചെ വിമാനത്താവളമാണ് മുഖം മിനുക്കുന്നത്. വിവിധ നിലകളിലുള്ള ടെര്‍മനിലുകള്‍ പണിതുകൊണ്ടാണ് സൗകര്യം വര്‍ധിപ്പിക്കുന്നതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ആകെ 19,000 ചതുരശ്ര മീറ്ററാണ് വിമാനത്താവളത്തിന്റെ ആകെ വലുപ്പം. വിവിധ കെട്ടിടങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് പാലങ്ങളും 3,340 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള കെട്ടിടങ്ങളും വിമാനത്താവളത്തിന്റെ ഭാഗമായി നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്.
കടല്‍ നിരപ്പില്‍ നിന്നും 10,682 അടി ഉയരത്തിലുള്ള വിമാനത്താവളമാണ് ലേയിലേത്. ആകെ 480 കോടി രൂപയാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. 9 ലക്ഷം യാത്രക്കാരാണ് ലേ യില്‍ വന്നുപോകുന്നത്. വിമാനത്താവള വികസനം പൂര്‍ത്തിയാകുന്നതോടെ അത് 20 ലക്ഷമായി ഉയരുമെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു. ടെര്‍മിനലില്‍ 250 കാറുകള്‍ക്ക് പാര്‍ക്കു ചെയ്യാനുള്ള സംവിധാനം സജ്ജീകരിക്കുന്നുണ്ടെന്നും വിമാനത്താവള മേധാവി സോനം നുര്‍ബോ പറഞ്ഞു.
















Comments