കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദരിദ്ര ബ്രാഹ്മണ സമൂഹത്തിന് പ്രതിമാസ സഹായം അനുവദിച്ച് മമത ബാനർജി. ഹിന്ദുക്കളോട് മമത വിവേചനം കാണിക്കുന്നുവെന്ന ജെ.പി.നദ്ദയുടെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് മമതയുടെ നടപടി. ക്ഷേത്രങ്ങളിലെ പൂജാരിസമൂഹത്തിനാണ് പ്രതിമാസം 1000 രൂപ വീതം നല്‍കാന്‍ തീരുമാനിച്ചത്.
പശ്ചിമ ബംഗാളിലെ തൃണമൂല്‍ ആക്രമണങ്ങളേയും മമതയുടെ ഭരണത്തെയും വിമര്‍ശിച്ച് ബി.ജെ.പി. ദേശീയ അദ്ധ്യക്ഷന്റെ രൂക്ഷ വിമര്‍ശനമാണ് വെര്‍ച്വല്‍ യോഗത്തിലൂടെ നടത്തിയത്. സംസ്ഥാനത്ത് കടുത്ത ഹിന്ദുവിവേചനവും മുസ്ലീം പ്രീണനവും നടക്കുന്ന തായുള്ള നിരവധി ഉദാഹരണങ്ങള്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ പ്രസംഗത്തില്‍ എടുത്തുകാട്ടിയിരുന്നു. മുസ്ലീം ഇമാമുകള്‍ക്കും മദ്രസകള്‍ക്കും വഴിവിട്ട് സഹായിക്കു ന്നതിന്റെ പേരില്‍ ഹിന്ദുസംഘടനകള്‍ ശക്തമായി പ്രതിഷേധിച്ചിരുന്നു.
ഹിന്ദുസമൂഹത്തിലെ പിന്നാക്ക മേഖലകള്‍ക്കായി ദളിത് അക്കാദമി, ഹിന്ദി അക്കാദമി, രാജ്ബന്‍ഷി അക്കാദമി എന്നീ പേരുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും തുടങ്ങാനാണ് തീരുമാനം. ക്ഷേത്ര നവീകരണങ്ങള്‍ക്കും തീരുമാനം എടുത്തിരിക്കുകയാണ്. 14-ാം നൂറ്റാണ്ടിലെ ബിഷ്ണുപൂരിലെ ബാന്‍കുര ക്ഷേത്രത്തിനാണ് പുനരുദ്ധാരണ ഫണ്ട് അനുവദിച്ചിരിക്കുന്നത്.
















Comments