ന്യൂഡല്‍ഹി: രാജ്യത്തെ സാധാരണക്കാര്‍ക്കായി 8 കോടി പാചകവാതക കണക്ഷനുകൾ നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര പെട്രോളിയം വകുപ്പ് മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനാണ് പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെയുള്ള നേട്ടം വിവരിച്ചത്.
രാജ്യത്തെ പെട്രോളിയം കമ്പനികള്‍ 130 കോടിയിലേറെ സിലിണ്ടറുകൾ ഉജ്ജ്വല പദ്ധതിയില്‍പ്പെട്ട ഉപഭോക്താക്കള്‍ക്കായി നിറച്ചു നല്‍കിയെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ഈ വര്‍ഷം ആഗസ്റ്റ് മാസം വരെയുള്ള കണക്കുകളാണ് അവതരിപ്പിച്ചത്.
സബ്‌സിഡി ഇനത്തില്‍ 9670 കോടിരൂപ ഉപഭോക്താക്കള്‍ക്ക് തിരികെ നല്‍കിയെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ അറിയിച്ചു. 2019-20 വര്‍ഷത്തില്‍ ഉജ്ജ്വല പദ്ധതിയില്‍പ്പെട്ട സൗജന്യ സിലിണ്ടര്‍ കിട്ടുന്ന ഉപഭോക്താക്കള്‍ ഉപയോഗിക്കുന്നത് ശരാശരി 14.5 കിലോയുടെ മൂന്ന് സിലിണ്ടറുകളാണെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.
















Comments