ശ്രീനഗര്‍: സൈന്യത്തിന്റെ ഭീകര വേട്ടയില്‍ മൂന്ന് ഭീകരരെ വധിച്ചതായി സൈന്യം. ജമ്മുകശ്മീര്‍ പോലീസും സി.ആര്‍.പി.എഫ് ജവാന്മാരും സംയുക്തമായാണ് ഓപ്പറേഷന്‍ നടത്തുന്നത്. ശ്രീനഗര്‍ മേഖലയിലെ ബാറ്റാമലൂ മേഖലയിലാണ് ഭീകരവേട്ട നടന്നത്. സൈന്യം നോട്ടപ്പുള്ളിയാക്കിയിരുന്ന ഭീകരരാണ് വധിക്കപ്പെട്ടതെന്ന് കശ്മീര്‍ പോലീസ് അറിയിച്ചു.
തിരച്ചിലിനിടെ താവളങ്ങളില്‍ പതിയിരുന്ന ഭീകരന്മാര്‍ വെടിയുതിര്‍ത്തതോടെയാണ് സൈന്യം ശക്തമായി പ്രത്യാക്രമണം നടത്തിയത്. വെടിവെയ്പ്പില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്.
















Comments