കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഏകദിന സ്‌പോണ്‍സര്‍ കമ്പനിയുടെ കാലാവധി അവസാനിക്കുന്നു. നിലവിലെ സ്‌പോണ്‍സറായ മൊമന്റത്തിന്റെ കാലാവധി 2021ല്‍ അവസാനിക്കുകയാണ്. ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാടുകളോടുള്ള അതൃപ്തി കമ്പനി ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്നാണ് അടുത്ത വര്‍ഷത്തേക്കുള്ള സ്‌പോണ്‍സര്‍ഷിപ്പിനായി സമീപിക്കേണ്ടതില്ലെന്ന നിലപാട് കമ്പനി എടുത്തത്.
കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ വംശീയ വിദ്വേഷ വിഷയങ്ങള്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റില്‍ ചര്‍ച്ചയായിരിക്കേയാണ് സാമ്പത്തിക പ്രതിസന്ധി സാദ്ധ്യത വര്‍ദ്ധിപ്പിച്ച് മുഖ്യ സ്‌പോണ്‍സര്‍ പിന്മാറുന്നത്.
ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ ഏകദിന മത്സരങ്ങള്‍, ഫ്രാഞ്ചൈസി വണ്‍ ഡേ കപ്പ് മത്സരങ്ങള്‍, നാഷണല്‍ ക്ലബ്ബ് ചാമ്പ്യന്‍ഷിപ്പുകള്‍, അണ്ടര്‍ 13,15,17 മത്സരങ്ങളെല്ലാം സ്‌പോണ്‍സര്‍ ചെയ്യുന്ന കമ്പനിയാണ് മൊമന്റം.
















Comments