ന്യൂഡല്‍ഹി: കൊറോണ നിയന്ത്രണങ്ങള്‍ക്കിടയില്‍ പരമാവധി യാത്രക്കാരെ കിട്ടാന്‍ സൗകര്യങ്ങളൊരുക്കാന്‍ തയ്യാറായി കമ്പനികള്‍. യാത്രക്കാരുടെ ഭീതിയകറ്റാനും ആത്മ വിശ്വാസം കൂട്ടാനുമുള്ള സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് കമ്പനികള്‍ അറിയിച്ചി രിക്കുന്നത്.
ചില സ്വകാര്യ എയര്‍ലൈന്‍സ് കമ്പനികള്‍ തിരഞ്ഞെടുക്കുന്ന ഒരാള്‍ക്ക് രണ്ടു സൗജന്യ യാത്രകളാണ് വാഗ്ദ്ദാനം ചെയ്തിരിക്കുന്നത്. 50 രാജ്യങ്ങളിലേക്കായി 15 ദിവസംകൂടുമ്പോള്‍ 10 ലക്ഷം യാത്രക്കാര്‍ യാത്രചെയ്യുന്നുവെന്നാണ് കണക്ക്. ഒരു ദിവസം 500 സ്ഥലത്തേക്കായി 70,000 ബുക്കിംഗാണ് നടക്കുന്നതെന്നും കമ്പനി പറയുന്നു. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് കുറയ്‌ക്കാതെ യാത്രക്കാര്‍ക്ക് യഥാര്‍ത്ഥ ഗുണം ലഭിക്കില്ലെന്നതാണ് വസ്തുതയെന്നും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ 60 ശതമാനം യാത്രക്കാര്‍ മാത്രമാണ് ഇതുവരെ പരമാവധി യാത്രചെയ്യുന്നുള്ളുവെന്നതും വിമാന കമ്പനികള്‍ക്ക് പ്രതിസന്ധി ഉണ്ടാക്കിയിരിക്കുകയാണ്.
















Comments