ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Business

ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയും കരടിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2020, 10:53 am IST
FacebookTwitterWhatsAppTelegram

ഇന്ത്യന്‍ ഓഹരി വിപണി, ഓഹരി കമ്പോളം, സ്‌റ്റോക് എക്‌സ്‌ചേഞ്ച്, സെന്‍സെക്‌സ്, നിഫ്റ്റി, സെബി തുടങ്ങിയ പദങ്ങളൊക്കെ നാം കേട്ടിട്ടുണ്ടാകാം. പക്ഷേ ഇന്ത്യന്‍ ഓഹരി കമ്പോളത്തിലെ കാളയെയും കരടിയെയും കുറിച്ച് അധികമാരും കേട്ടുകാണില്ല. അതോടൊപ്പം ഓഹരി വിപണിയുമായി ബന്ധപ്പെട്ട പല പദങ്ങളും സാധാരണ മലയാളികള്‍ക്ക് സുപരിചിതമല്ല. എന്തിനേറെ പറയുന്നു, ഉയര്‍ന്ന ഉദ്യോഗസ്ഥരായി പല ഉന്നത മേഖലകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പോലും ഓഹരി വിപണിയെ കുറിച്ചോ അതുമായി ബന്ധപ്പെട്ടുള്ള പദങ്ങളെ കുറിച്ചോ ഒന്നും അറിവുണ്ടാകാറില്ല. ചിലര്‍ ഇതിനെ പണക്കാരുടെ മാത്രമായിട്ടുള്ള പദങ്ങളായാണ് കാണുന്നത്. അതുകൊണ്ട് തന്നെ പലരും ഇതേകുറിച്ച് അറിവ് നേടാനോ മനസ്സിലാക്കാനോ ശ്രമിക്കുന്നില്ല. എന്നാല്‍, നമ്മുക്ക് ഓഹരി വിപണിയെ കുറിച്ചും അതിലെ കാളയെയും കരടിയെ കുറിച്ചും മറ്റും പരിചയപ്പെടാം.

ഓഹരികള്‍ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന ഒരു സംഘടിത വിപണിയാണ് ഓഹരി വിപണി. 1531ലാണ് ലോകത്തിലെ ആദ്യ ഓഹരി വിപണി ബെല്‍ജിയത്തിലെ ആന്റ് വെര്‍പ്പില്‍ സ്ഥാപിതമായത്. എന്നാല്‍ ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് അല്ലെങ്കില്‍ ബിഗ് ബോര്‍ഡ് ആണ് ലോകത്തിലെ ഏറ്റവും വലിയ ഓഹരി വിപണി. അമേരിക്കയിലെ ഈ ഓഹരി വിപണി സ്ഥിതി ചെയ്യുന്നത് ന്യൂയോര്‍ക്കിലെ വാള്‍ സ്ട്രീറ്റിലാണ്. നാസ്ഡാക് എന്നാണ് അമേരിക്കയിലെ മൊത്തത്തിലുള്ള ഓഹരി വിപണി അറിയപ്പെടുന്നത്.

ഇന്ത്യയിലേയ്‌ക്ക് വരുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഏറ്റവും വലിയ നിക്ഷേപകന്‍ എന്നറിയപ്പെടുന്നത് യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ്. യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യയാണ് ഇന്ത്യയിലെ ആദ്യ മ്യൂച്വല്‍ ഫണ്ട് എന്നറിയപ്പെടുന്നതും. ഇന്ത്യയില്‍ ആകെ 24 സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണുള്ളത്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ബിസിനസ് നടത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. വ്യാപാര അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 1992ല്‍ മുംബൈയിലാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് സ്ഥാപിതമായത്. ഇന്ത്യയില്‍ ആദ്യമായി ഓണ്‍ലൈന്‍ വ്യാപാരം ആരംഭിച്ചതും നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ്. ഇതിനെ നിഫ്റ്റി എന്നാണ് അറിയപ്പെടുന്നത്. പ്രമുഖരായ 50 കമ്പനികളുടെ ഓഹരികളുടെ സൂചികയാണ് നിഫ്റ്റി. ഇന്ത്യയിലെ രണ്ട് ദേശീയ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളാണ് നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും ഓവര്‍ ദ കൗണ്ടര്‍ എക്‌സ്‌ചേഞ്ച് ഓഫ് ഇന്ത്യയും.

അതേസമയം ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും പഴക്കം ചെന്ന സ്റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്. 1872ല്‍ നാറ്റീവ് ഷെയര്‍ ആന്റ് സ്‌റ്റോക്ക് ബ്രോക്കേഴ്‌സ് അസോസിയേഷന്‍ എന്ന പേരില്‍ ആരംഭിച്ച ഇത് 1875ല്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചായി മാറി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തിക്കുന്നത് മുംബൈയിലെ ദലാല്‍ സ്ട്രീറ്റിലും അതിന്റെ ആസ്ഥാന മന്ദിരം പ്രവര്‍ത്തിക്കുന്നത് ഫിറോസ് ജിജാഭായ് ടവറിലുമാണ്. സെന്‍സെക്‌സ് എന്ന പേരിലാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ ഓഹരി സൂചിക അറിയപ്പെടുന്നത്. പ്രമുഖരായ 30 കമ്പനികളുടെ ഓഹരി സൂചിക അടിസ്ഥാനമാക്കിയാണ് സെന്‍സെക്‌സ് സൂചിക തീരുമാനിക്കുന്നത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പ്രകാരം ലോകത്തെ 10ാമത്തെ വലിയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചാണ് ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച്.

ഓഹരി വിപണിയില്‍ സ്ഥിരമായി കേള്‍ക്കുന്ന ഒരു പദമാണ് ഓഹരി ചന്ത. ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന സ്ഥലമാണ് ഓഹരി ചന്ത അല്ലെങ്കില്‍ ഷെയര്‍ മാര്‍ക്കറ്റുകള്‍. ഓഹരി കമ്പോളത്തില്‍ ഓഹരി കച്ചവടക്കാരുമുണ്ട്, ഊഹക്കച്ചവടക്കാരുമുണ്ട്. ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കൂടുമെന്ന് പ്രതീക്ഷിച്ച് കൊണ്ട് ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന ഓഹരിക്കച്ചവടക്കാരാണ് ബുള്‍ (കാള) എന്ന് അറിയപ്പെടുന്നത്. അതുപോലെ ഓഹരി കമ്പോളത്തില്‍ ഓഹരികള്‍ക്ക് വില കുറയുമെന്ന് ഭയന്ന് ഓഹരികള്‍ വില്‍പ്പന നടത്തുന്ന ഊഹക്കച്ചവടക്കാരാണ് ബെയര്‍ അഥവാ കരടി. ബ്ലൂ ചിപ് ഓഹരികള്‍ എന്നാണ് വില കൂടിയ ഓഹരികള്‍ അറിയപ്പെടുന്നത്. ഗവണ്‍മെന്റിന്റെ ഓഹരികളെ ഗില്‍റ്റ് എഡ്ജ്ഡ് സെക്യൂരിറ്റികളെന്നും അറിയപ്പെടുന്നു.

ഓഹരി വിപണിയുമായി ബന്ധപ്പെട്ട മറ്റു രണ്ട് കാര്യങ്ങളാണ് സെബിയും ഫെറയും. ഇന്ത്യയിലെ സ്റ്റോക്ക് മാര്‍ക്കറ്റുകളെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതിനും വേണ്ടി സ്ഥാപിതമായ സ്ഥാപിതമായ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). 1998ല്‍ സ്ഥാപിതമായെങ്കിലും നിയമപരമായ അംഗീകാരം ലഭിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത് 1992 ഏപ്രില്‍ 12നാണ്. വിദേശനാണ്യം നേടുന്നതിന്റെ കണക്കുകള്‍ സൂക്ഷിക്കുന്നതിനും അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനുമായി 1973ല്‍ നിലവില്‍ വന്ന നിയമമാണ് ഫെറ അഥവാ ഫോറിന്‍ എക്‌സ്‌ചേഞ്ച് റെഗുലേഷന്‍ ആക്ട്. എന്നാല്‍ 2000 ജൂണ്‍ ഒന്നിന് ഫെറയ്‌ക്ക് ബദലായി ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്) നിലവില്‍ വന്നു.

Tags: Share marketStock marketSENSEXNIFTYstock exchange
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies