ന്യൂഡല്‍ഹി: നേപ്പാളിന്റെ ഇന്ത്യാ വിരുദ്ധ നയം തുടരുന്നു. ഇന്ത്യയുടെ അന്താരാഷ്‌ട്ര അതിര്‍ത്തികള്‍ പാഠപുസ്തകത്തിലും ഉള്‍പ്പെടുത്തിയാണ് നേപ്പാളിന്റെ പ്രകോപനം. മൂന്നു മാസം മുൻപ് ഇന്ത്യയുടെ ഭൂപ്രദേശങ്ങളെ ഉൾപ്പെടുത്തി നേപ്പാൾ വ്യാജ ഭൂപടം തയ്യാറാക്കിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് നേപ്പാളിന്റെ പുതിയ നീക്കം.
പാര്‍ലമെന്റില്‍ പാസ്സാക്കിയ വ്യാജഭൂപടം പൊതുസമൂഹത്തെക്കൊണ്ട് അംഗീകരിപ്പി ക്കാനാണ് നേപ്പാൾ ഇത്തരത്തിലൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണ് സൂചന. വിദ്യാഭ്യാസ മേഖലയിലും വ്യാപാര രംഗത്തും പുതുക്കിയ ഭൂപടം പരമാവധി പ്രചരിപ്പിക്കുകയാണ് ഉദ്ദേശ്യം. പാഠപുസ്തകത്തിലും, പുതുതായി അച്ചടിക്കുന്ന നോട്ടിലും ഭൂപടം പ്രചരിപ്പിക്കാനാണ് തീരുമാനം.
അദ്ധ്യയന വര്‍ഷത്തിലെ പാഠ പുസ്തകങ്ങളിലെല്ലാം മാറ്റിവരച്ച ഭൂപടം പ്രിന്റ് ചെയ്യാനാണ് നേപ്പാള്‍ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. നേപ്പാള്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഗിരിരാജ് മനി പൊഖാറേലാണ് തീരുമാനം അറിയിച്ചത്. നേപ്പാളിന്റെ ഭൂപ്രദേശങ്ങളും അന്താരാഷ്‌ട്ര അതിർത്തിയും ഉൾപ്പെടുത്തിയുള്ള ഭൂപടം എന്ന പേരിലാണ് പുസ്തകത്തില്‍ വ്യാജ ഭൂപടം പരിചയപ്പെടുത്തുന്നത്. ഹയര്‍ സെക്കന്ററി മേഖലയിലെ വിദ്യാലയങ്ങളില്‍ ഭൂപടമുള്ള പാഠപുസ്തകം വിതരണം ചെയ്തു കഴിഞ്ഞു. വിദ്യാഭ്യാസ മന്ത്രി നേരിട്ടാണ് പാഠ്യഭാഗത്തിന്റെ ആമുഖം തയ്യാറാക്കിയിരിക്കുന്നത് .ഇന്ത്യയുടെ ഭാഗമായ കാലാപാനി, ലീപൂലേക്, ലിംപിയാധുര എന്നിവയാണ് വ്യാജ ഭൂപടത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
















Comments