കാലങ്ങൾ കഴിഞ്ഞിട്ടും സൗന്ദര്യം അത് പോലെ തന്നെ നിലനിർത്തിയിരിക്കുന്ന അപൂർവ്വം ചില ബോളിവുഡ് നടിമാരിൽ ഒരാളാണ് രവീണ ടണ്ടൻ. ഇന്നും ഏവരെയും ആകർഷിക്കുന്നതും അവരുടെ സൗന്ദര്യത്തിന്റെ രഹസ്യവും അതിന് അവർ സ്വീകരിക്കുന്ന മാർഗ്ഗങ്ങളുമാണ് .
കഴിഞ്ഞ കുറച്ചു കാലങ്ങളായി രവീണ ടണ്ടൻ സമൂഹമാദ്ധ്യമങ്ങളിൽ കൂടി പങ്കു വെച്ച് കൊണ്ടിരിക്കുന്ന സൗന്ദര്യം കാത്തു സൂക്ഷിക്കാനുള്ള മാർഗ്ഗങ്ങളാണ് ബി ടൗണിലെ ചർച്ചാ വിഷയം . “ബ്യൂട്ടി ടോക്സ് വിത്ത് റാവ്സ് ” എന്ന തലക്കെട്ടിലൂടെ , തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ആണ് രവീണ സൗന്ദര്യം കാത്തു സൂക്ഷിക്കാൻ ഉള്ള വഴികൾ ആരാധകരുമായി പങ്കു വെക്കുന്നത് .
ഈ ആഴ്ച രവീണ പ്രേക്ഷകരുമായി പങ്കു വെച്ചിരിക്കുന്നത് മുടി കൊഴിച്ചിൽ തടയാനുള്ള മാർഗ്ഗങ്ങൾ ആണ് . നമ്മുടേത് എത്ര കരുത്തുറ്റ മുടിയാണെങ്കിലും ജീവിതത്തിന്റെ ഏതെങ്കിലും ഒരു സാഹചര്യത്തിലോ അവസ്ഥയിലോ നമ്മളെ തേടി എത്താവുന്ന ഒന്നാണ് മുടിക്കുണ്ടാകുന്ന പ്രശ്നങ്ങൾ . ഹിന്ദിയിൽ റെക്കോർഡ് ചെയ്തിരിക്കുന്ന വീഡിയോയിൽ രവീണ വിഷയം ആരംഭിച്ചിരിക്കുന്നത് തന്നെ ഇപ്രകാരമാണ് . ഇന്ന് ആളുകൾ ഏറ്റവും കൂടുതൽ നേരിടുന്ന പ്രശ്നം മുടി കൊഴിച്ചിൽ ആണ് . അതിന്റെ കാര്യങ്ങൾ സമ്മർദ്ദം മുതൽ പലതാവാം . എന്നാൽ എല്ലാത്തിനും ഉള്ള ഉത്തമ പരിഹാരമാണ് നെല്ലിക്ക .
കനം കുറഞ്ഞ മുടിക്ക് ഉള്ള് വെക്കാനും മുടി കൊഴിച്ചിൽ തടയാനും നടി നിർദേശിക്കുന്നത് ദിനവും ഓരോ നെല്ലിക്ക കഴിക്കുവാനാണ് . മുടി കൊഴിച്ചിൽ തടയാൻ രവീണ തയ്യാറാക്കാറുള്ള ഹെയർ മാസ്കിനെ കുറിച്ചും വീഡിയോയിലൂടെ പങ്കു വെച്ചിട്ടുണ്ട് .
ഹെയർ മാസ്ക് ഉണ്ടാകേണ്ട വിധം ഇപ്രകാരമാണ് . കുറച്ചു നെല്ലിക്ക മൃദുവാകുന്നത് വരെ പാലിൽ ഇട്ടു നല്ലതു പോലെ വേവിക്കുക . നല്ലതു പോലെ വെന്തതിനു ശേഷം പാലിനകത്തു തന്നെയിട്ടു നന്നായി ഉടച്ചു കുഴമ്പു പരുവത്തിലാക്കുക . ഈ മിശ്രിതം തലയോട്ടിയിൽ നന്നായി തേച്ചു പിടിപ്പിച്ചതിന് ശേഷം പതിനഞ്ചു മിനിറ്റ് കഴിഞ്ഞു ചെറു ചൂട് വെള്ളത്തിൽ കഴുകി കളയുക . നെല്ലിക്ക നല്ലൊരു ഷാംപൂ കൂടിയായി പ്രവർത്തിക്കുന്നതിനാൽ തലയിലെ അഴുക്ക് കഴുകി കളയാൻ കെമിക്കൽ അടങ്ങിയ ഷാംപൂ ഒഴിവാക്കുകയും ചെയ്യാം .
സ്ഥിരമായി ഈ മിശ്രിതം ഉപയോഗിച്ചാൽ കുറച്ചു മാസങ്ങൾക്കുള്ളിൽ തന്നെ പ്രകടമായ വ്യത്യാസം കണ്ടു തുടങ്ങും എന്നാണ് രവീണയുടെ സാക്ഷ്യം .
















Comments