അറിവ് നൽകുന്ന താമര, നളന്ദ സർവകലാശാല
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Culture

അറിവ് നൽകുന്ന താമര, നളന്ദ സർവകലാശാല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 25, 2020, 12:18 pm IST
FacebookTwitterWhatsAppTelegram

പുരാതന ഭാരതത്തിൽ വിദ്യാർത്ഥികൾക്ക് താമസിച്ചു കൊണ്ട് പഠിക്കാമായിരുന്ന ലോകത്തിലെ ആദ്യത്തെ അന്താരാഷ്‌ട്ര സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല . ലോകത്തിൽ ഇന്ന് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഓക്സ്ഫോർഡ് സർവകലാശാല സ്ഥാപിതമാകുന്നതിനും മുൻപ് ഉണ്ടായിരുന്ന നളന്ദ സർവകലാശാല ഇന്നും നിലനിന്നിരുന്നു എങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ സർവകലാശാലകളിൽ ഒന്നായി മാറിയേനെ .

ബീഹാറിന്റെ തലസ്ഥാനമായ പട്നയിൽ നിന്ന് നൂറ് മൈൽ തെക്കു കിഴക്കായിട്ടാണ് നളന്ദ സർവകലാശാല സ്ഥിതി ചെയ്തിരുന്നത് . ബുദ്ധമതസ്ഥരുടെ വൈജ്ഞാനിക കേന്ദ്രമായിരുന്ന നളന്ദ സർവകലാശാല അഞ്ചാം നൂറ്റാണ്ടിൽ ഗുപ്ത മഹാസാമ്രാജ്യത്തിന് കീഴിലാണ് ഉടലെടുക്കുന്നത് . ഗുപ്ത സാമ്രാജ്യത്തിലെ കുമാരഗുപ്തൻ പണി കഴിപ്പിച്ച നളന്ദ സർവകലാശാലയിൽ ലോകമെമ്പാടുമുള്ള രണ്ടായിരത്തിലേറെ അധ്യാപകരും പതിനായിരത്തിലേറെ വിദ്യാർത്ഥികളും ഉണ്ടായിരുന്നു . 427 മുതൽ 1197 വരെ നിലവിൽ ഉണ്ടായിരുന്ന നളന്ദ സർവകലാശാലയിൽ വിദ്യാർത്ഥികൾ എല്ലാം തന്നെ അവിടെ താമസിച്ചു കൊണ്ടാണ് വിദ്യ അഭ്യസിച്ചിരുന്നത് .

താമര എന്ന് അർത്ഥം വരുന്ന നളവും , നൽകുക എന്ന അർത്ഥം വരുന്ന ന്ദ യും ചേർത്താണ് നളന്ദ എന്ന നാമധേയം സർവ്വകലാശാലക്ക് നൽകിയിരുന്നത് . താമരയെ അറിവിന്റെ ചിഹ്നമായിട്ടാണ് കണക്കാക്കപ്പെടുന്നത് അതിനാൽ തന്നെ നളന്ദ എന്നതിന് അറിവ് പകർന്നു നൽകുന്ന സ്ഥലം എന്നും അർത്ഥം കല്പിക്കാം .

വേദങ്ങളിൽ തുടങ്ങി പ്രപഞ്ചത്തിന് കീഴിൽ ഉള്ള എന്തിനെ കുറിച്ചും അറിവ് പകർന്നു നൽകിയിരുന്ന മഹത്തായ ഒന്നായിരുന്നു നളന്ദ സർവകലാശാല . ലോകമെമ്പാടുമുള്ള നിരവധി പ്രമുഖർ അറിവ് നേടാനായി നളന്ദ സന്ദർശിച്ചിരുന്നു എന്നുള്ളത് ചരിത്ര സാക്ഷ്യം . ലോകത്തിലെ പ്രശസ്തമായ ഏറ്റവും പുരാതനമായ സർവ്വകലാശാലകൾ ആയ ഈജിപ്തിലെ അൽ – അസർ സർവ്വകലാശാലക്കും , ഇറ്റലിയിലെ ബോലഗ്ന സർവ്വകലാശാലക്കും , ഓക്സ്ഫോർഡ് സർവ്വകലാശാലക്കും മുൻപേ പിറവിയെടുത്ത സർവ്വകലാശാലയായിരുന്നു നളന്ദ സർവകലാശാല .

തൊണ്ണൂറ് കിലോമീറ്റർ ചുറ്റളവിൽ പടർന്നു പന്തലിച്ചു നിന്നിരുന്ന നളന്ദ സർവകലാശാലയുടെ നിർമ്മാണ ശൈലി ആരെയും അത്ഭുതപ്പെടുത്തുന്ന ഒന്നായിരുന്നു . ക്ഷേത്രങ്ങൾ , പഠനമുറികൾ , പ്രാർത്ഥനാമുറികൾ , കുളങ്ങൾ , വിശ്രമസ്ഥലങ്ങൾ , വിശാലമായ ഗ്രന്ഥശാല എന്നിങ്ങനെ വിവിധ വിഭാഗങ്ങൾ ആയിട്ടായിരുന്നു സർവകലാശാല നിലകൊണ്ടിരുന്നത് . ഒൻപത് നിലകളുണ്ടായിരുന്ന , പതിനായിരക്കണക്കിന് ഗ്രന്ഥങ്ങൾ ഉൾകൊള്ളാൻ പാകത്തിന് നിർമ്മിച്ചിരുന്ന ഗ്രന്ഥശാല “ധര്‍മഗുഞ്ച്” എന്നാണറിയപ്പെട്ടിരുന്നത് . നളന്ദ സർവകലാശാലയുടെ ഒട്ടധികം പ്രത്യേകതകളിൽ ഒന്നായിരുന്നു ഈ ഗ്രന്ഥശാല .

ജപ്പാൻ , കൊറിയ , ചൈന , ഇന്തോനേഷ്യ , ടിബറ്റ് , പേർഷ്യ , തുർക്കി എന്നീ രാജ്യങ്ങളിൽ നിന്നെല്ലാം വിദ്യാർത്ഥികൾ വിദ്യ നേടാനായി നളന്ദയിൽ എത്തുമായിരുന്നു എന്നുള്ളത് അതിന്റെ പ്രാധാന്യവും മാഹാത്മ്യവും വിളിച്ചോതുന്നു . പന്ത്രണ്ട് വർഷം നീണ്ടു നിൽക്കുന്ന പാഠ്യ പദ്ധതിയായിരുന്നു നളന്ദ സർവകലാശാലയിൽ ഉണ്ടായിരുന്നത് .ബുദ്ധമതവും അതിന്റെ തത്വ ജ്ഞാനങ്ങളുമായിരുന്നു പ്രധാന പാഠ്യ വിഷയങ്ങൾ, എന്നിരുന്നാലും ഇതിൽ മാത്രം ഒതുങ്ങുന്നതായിരുന്നില്ല ഇവിടെ നിന്ന് നൽകുന്ന വിദ്യകൾ . ഗണിതം , വൈദ്യശാസ്ത്രം , ജ്യോതിശാസ്ത്രം , യുദ്ധതന്ത്രങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ നളന്ദയിൽ അഭ്യസിപ്പിച്ചിരുന്നു .

വിവിധ വിഷയങ്ങളിൽ നൈപുണ്യം നേടിയവരായിരുന്നു നളന്ദയിലെ അധ്യാപകർ . ഇവിടെ അഭ്യസിപ്പിച്ചിരുന്ന അധ്യാപകരുടെ പാണ്ഡിത്യത്തെ പറ്റി ചരിത്രരേഖകളിൽ പലയിടങ്ങളിലും പരാമർശിക്കുന്നുണ്ട് . ബുദ്ധമത ചിന്തകനും ആയുർവ്വേദാചാര്യനുമായിരുന്ന നാഗാർജ്ജുനനും നളന്ദ സർവകലാശാല സന്ദർശിക്കുമായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു .

പ്രമുഖ ചരിത്രകാരന്മാരായ ഹുയാന്‍സാങ്ങും യി ജിങ്ങും നളന്ദയിലെ വിദ്യാഭ്യാസരീതികളെ പറ്റിയും നിലവാരത്തെ പറ്റിയും വ്യക്തമായി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട് . ബുദ്ധമത സന്യാസിയും തത്വചിന്തകനുമായിരുന്ന ശീലഭദ്രൻ നളന്ദയിലെ അധ്യാപകൻ ആയിരുന്നു . അദ്ദേഹത്തിന്റെ പ്രശസ്തിയാണ്
ഹുയാന്‍സാങ്ങിനെ നളന്ദയിൽ എത്തിച്ചത് . അറിവിന്റെ കൊടുക്കൽ വാങ്ങൽ നടന്നിരുന്ന സർവകലാശാല , പ്രശസ്തമായ പല ഭാരതീയ ഗ്രന്ഥങ്ങളും മൊഴിമാറ്റം ചെയ്യപെടുവാനും തന്മൂലം മറ്റു പ്രദേശങ്ങളിലേക്ക് അവയുടെ പ്രാധാന്യം വളർത്തുവാനും വേണ്ടി വലിയ ഒരു പങ്കു വഹിച്ചിരുന്നു .

നളന്ദ സർവകലാശാലയുടെ മറ്റൊരു പ്രത്യേകത ഇവിടെ വിദ്യാഭ്യാസം സൗജന്യമായിരുന്നു എന്നുള്ളതാണ് . നൂറോളം ഗ്രാമങ്ങളിൽ നിന്ന് സർവകലാശാലയുടെ പ്രവർത്തനത്തിനായി സഹായം ലഭിച്ചിരുന്നു . സർവകലാശാലയുടെ ഉന്നമനത്തിനായി അഹോരാത്രം പ്രവർത്തിച്ചിരുന്ന രണ്ടു വ്യകതികൾ ആണ് അശോക ചക്രവർത്തിയും ഹര്ഷവര്ധനും .

എണ്ണൂറ് വർഷത്തെ പാരമ്പര്യത്തിനിടക്ക് മൂന്ന് തവണയാണ് നളന്ദ സർവകലാശാല അക്രമണത്തിനിരയായത് .കുത്തുബ്ദീൻ ഐബക്കിന്റെ സൈന്യാധിപനായ ഖിൽജിയാണ്‌ 1193 ൽ അവസാനമായി നളന്ദയെ ആക്രമിച്ചതും തീ വെച്ചതും . സർവകലാശാലയുടെ പതനം ആരംഭിച്ചത് അവിടം മുതൽക്കാണ് .ഇവരുടെ ക്രൂരതക്ക് ധാരാളം ബുദ്ധസന്യാസിമാർ ഇരയാക്കപ്പെടുകയും മരണപ്പെടുകയും ചെയ്തിട്ടുണ്ട് എന്നാണ് ചരിത്രം പറയുന്നത് . സന്യാസിമാരെ മാത്രമല്ല അവർ ആക്രമിച്ചത് . ഒൻപത് നിലകൾ ഉള്ള ഗ്രന്ഥശാലക്കും അവർ തീയിട്ടു . മൂന്ന് മാസകാലത്തോളം കത്തിയ ഗ്രന്ഥശാലയിലൂടെ കത്തിയെരിഞ്ഞത് ലക്ഷകണക്കിന് പുസ്തകങ്ങൾ ആയിരുന്നു . ഈ ആക്രമണത്തിന് ശേഷം സർവകലാശാല വീണ്ടും നൂറ് വർഷം കൂടി നിലനിന്നു എങ്കിലും പിന്നീട് പൂർണ്ണമായും നശിക്കുകയായിരുന്നു .

നളന്ദയുടെ കത്തിനശിച്ച അവശിഷ്ടങ്ങൾ ഏകദേശം 1 ,50 ,000 ചതുരശ്ര അടി വിസ്തീർണത്തിൽ വ്യാപിച്ചു കിടക്കുകയാണ് . എന്നാലും നളന്ദയുടെ തൊണ്ണൂറ് ശതമാനം അവശിഷ്ടങ്ങളും മണ്ണിനടിയിൽ തന്നെയാണ് എന്നാണ് കരുതപ്പെടുന്നത് .

നളന്ദ സർവകലാശാല നശിച്ചു എണ്ണൂറ് വർഷങ്ങൾക്കിപ്പുറം വീണ്ടും പുനർജനിച്ചു കൊണ്ടിരിക്കുകയാണ് . 2014 ൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനഞ്ചു വിദ്യാർത്ഥികൾക്ക് പുതിയ നളന്ദയിൽ പ്രവേശനം നൽകുകയുണ്ടായി .പതിനാറ് രാജ്യങ്ങൾക്ക് ഉപയോഗ പ്രദമാകും  പുനർജനിച്ചു കൊണ്ടിരിക്കുന്ന നളന്ദ സർവകലാശാല .

Tags: Nalanda Campus
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ശബരിമല സീസൺ; കന്യാകുമാരി ക്ഷേത്രം തുറന്നിരിക്കുന്ന സമയം ഒരു മണിക്കൂർ കൂടി നീട്ടി

ദീപാവലി 2025 : പ്രകാശത്തിന്റെ പാതയിൽ ഇന്ത്യ

ഐശ്വര്യ ലബ്ധിക്കായി വരലക്ഷ്മി വ്രതം; ഇക്കൊല്ലത്തെ വ്രത ദിനം ഓഗസ്റ്റ് 08 വെള്ളിയാഴ്ച; അറിയേണ്ടതെല്ലാം

ഇരുപത് കോടി നാമജപ പൂർണതയിൽ സഹസ്രനാമജപയജ്ഞം; ശനിയാഴ്ച വടക്കേനടയിൽ സമർപ്പണസഭ

കാത്തിരിപ്പ് സമയം കുറയും; ഭക്തർക്കായി പുതിയ ശ്രീവാണി ദർശന ടിക്കറ്റ് കേന്ദ്രം ആരംഭിച്ച് തിരുമല തിരുപ്പതി ദേവസ്ഥാനം

യോഗയിലൂടെ കൂടുതല്‍ കാലം ജീവിക്കാനാകുമോ? പഠനങ്ങള്‍ പറയുന്നതെന്ത്?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies