ന്യൂഡൽഹി : വിദേശത്തു നിന്നും സംഭാവനകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിയമ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിക്കാൻ ഒരുങ്ങി അമിത് ഷാ .
പുതുക്കിയ എഫ്സിആർഎ ഭേദഗതി പ്രകാരം എൻജിഒകൾക്ക് 20 ശതമാനം വിദേശ സംഭാവനകളും അവരുടെ ഭരണപരമായ ചെലവുകൾക്കായി ഉപയോഗിക്കാൻ കഴിയില്ല. ഏതെങ്കിലും പൊതുപ്രവർത്തകനും ഇത്തരത്തിൽ വിദേശ ഫണ്ട് സ്വീകരിക്കാനാകില്ല. ഐപിസിയിലെ സെക്ഷൻ 21 അനുസരിച്ച് പൊതുപ്രവർത്തകരുടെ നിർവചനം വ്യക്തമാക്കും.
ഭരണപരമായ ചെലവുകൾക്കായി എൻജിഒകൾക്ക് അവരുടെ വിദേശ ഫണ്ടിന്റെ 50 ശതമാനം വിനിയോഗിക്കാൻ ഇതുവരെ അനുവാദമുണ്ടായിരുന്നു.
എൻജിഒകൾക്ക് വിദേശത്ത് നിന്ന് ലഭിക്കുന്ന കോടികളുടെ വിദേശ ഫണ്ടുകൾക്ക് അനുസൃതമായി സുതാര്യത വർദ്ധിപ്പിക്കുന്നതിന് എഫ്‌സിആർഎ വ്യവസ്ഥകൾ കാര്യക്ഷമമാക്കേണ്ടതുണ്ടെന്ന് ബിൽ പറയുന്നു.
ഭേദഗതി പ്രകാരം ഏതെങ്കിലും പുതിയ എഫ്‌സിആർഎ രജിസ്ട്രേഷനും എഫ്‌സിആർഎ ലൈസൻസ് പുതുക്കുന്നതിനും എല്ലാ ഭാരവാഹികളുടെയും ആധാർ നമ്പറോ , വിദേശികളുണ്ടെങ്കിൽ പാസ്‌പോർട്ടിന്റെയോ പകർപ്പോ ആവശ്യമാണ്.കൊറോണയുമായി ബന്ധപ്പെട്ട എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് അമിത് ഷായുടെ പാർലമെന്റിലേക്കുള്ള മടങ്ങി വരവ്
















Comments