ബംഗളൂരു: കര്‍ണ്ണാടകയില്‍ കനത്ത മഴ നാശം വിതയ്‌ക്കുന്നു. വെള്ളംകയറിയ താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങളെ രക്ഷിക്കാന്‍ ദുരന്തനിവാരണ സേനയെ നിയോഗിച്ചു. ഉടുപ്പി ജില്ലയിലാണ് പ്രളയം രൂക്ഷമായിരിക്കുന്നത്. രണ്ടു ദിവസം കൂടി കനത്ത മഴ തുടരുമെന്ന മുന്നറിയിപ്പാണ് കാലാവസ്ഥാവകുപ്പ് നല്‍കിയിരിക്കുന്നത്. 250 പേരടങ്ങുന്ന സേനയാണ് രക്ഷാ പ്രവര്‍ത്തനത്തിന് വിവിധ ഭാഗങ്ങളിലുള്ളത്.
കര്‍ണ്ണാടകയുടെ തീര പ്രദേശങ്ങള്‍ കനത്ത കടലാക്രമണ ഭീഷണിയിലാണ്. എട്ടു ജില്ലകള്‍ക്കാണ് കടല്‍തീരമുള്ളത്. ഇതിനൊപ്പം വടക്കുകിഴക്കന്‍ ജില്ലകള്‍ക്കും മുന്നറിയിപ്പുണ്ട്. ഉടുപ്പിയുടെ തീരപ്രദേശത്താണ് കനത്ത നാശം ഉണ്ടായിരിക്കുന്നത്. നിരവധി വീടുകള്‍ തകര്‍ക്കപ്പെട്ടു. തീരദേശ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലാണ്. സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി.
















Comments