വീടിനെ മനോഹരമാക്കാൻ പലരും ചെടികളെ ആശ്രയിക്കാറുണ്ട്. വീടിന്റെ സൗന്ദര്യത്തിനപ്പുറം ചില ചെടികൾ വീട്ടിൽ വളർത്തുന്നത് വീട്ടുകാരുടെ ക്ഷേമത്തിനും നല്ലതാണ്. അത്തരത്തിലുള്ള ചില ചെടികളെ പരിചയപ്പെടാം. ഈ ചെടികൾ നമ്മുടെ പറമ്പുകളിൽ ഉണ്ടെങ്കിലും അതിന്റെ ഗുണങ്ങളെ പറ്റി പൂർണ ബോധവാന്മാരല്ല എല്ലാവരും.
ഹൈന്ദവവിശ്വാസമനുസരിച്ച് വളരെ പ്രാധാന്യമുള്ള ചെടിയാണ് തുളസി. 24 മണിക്കൂറും ഓക്സിജനെ അന്തരീക്ഷത്തിലേക്ക് നൽകാൻ ഈ സസ്യത്തിന് സാധിക്കും. വീടിന്റെ വടക്ക്, കിഴക്ക്, വടക്ക്-കിഴക്ക് ദിശകളിൽ തുളസി നടുന്നതാണ് നല്ലത്.

എല്ലാവരുടെയും വീടുകളിൽ കണ്ടുവരുന്ന ഒന്നാണ് വാഴ. എല്ലാ ഭാഗങ്ങളും മനുഷ്യർക്ക് ഉപയോഗപ്രദമായ ഒരു ചെടി എന്ന നിലയിൽ ഇതിനേക്കാൾ വലിയൊരു ഉദാഹരണം മറ്റെന്താണുള്ളത്. അതേ സമയം കുടുംബാംഗങ്ങളുടെ ജീവിതത്തിൽ ഐശ്വര്യം കൊണ്ടുവരാനും വാഴയ്‌ക്ക് സാധിക്കും. വടക്ക്-കിഴക്ക് ദിശയിൽ വാഴ നടുന്നത് കുടുംബാംഗങ്ങളുടെ മാനസിക സമാധാനത്തിനും നല്ല ആരോഗ്യത്തിനും കാരണമാകും.

കണിക്കൊന്നയെ അറിയാത്തവരായി ആരും തന്നെയില്ല. വിഷു ആഘോഷവുമായി ബന്ധപ്പെട്ടിരിക്കുന്ന ഈ ചെടി തെക്ക്-പടിഞ്ഞാറ് ദിശയിൽ നേടുന്നത് നല്ലതാണ്.

വാസ്തു വിദ്യയിലും ഫെങ്ഷുയി വിദ്യകളിലും പ്രശസ്തമായ മുള വീടുകളിൽ വളർത്തുന്നത് ഭാഗ്യവും സമ്പത്തും ഉണ്ടാവാൻ കാരണമാകുന്നു. മഞ്ഞ പുറംതൊലിയുള്ള മുളകൾ ആണ് ഇതിൽ പ്രധാനം. വീടിന്റെ തെക്ക്-കിഴക്ക് മൂലയിൽ വളർത്തുന്നത് അത്യുത്തമം.

പണ്ടുകാലം മുതൽക്കേ എല്ലാവരും പറയുന്ന ഒന്നാണ് വേപ്പ് ചെടിയുടെ ഗുണങ്ങൾ. പോസിറ്റീവ് എനർജി നിർമ്മിക്കാൻ വേപ്പ് ചെടിക്ക് സാധിക്കും. വടക്ക്-പടിഞ്ഞാറ് ദിശയിൽ വേപ്പ് ചെടി വളർത്തുന്നത് നല്ലത്.

എല്ലാവർക്കും സുപരിചിതമായ മണി പ്ലാന്റ് ആണ് മറ്റൊന്ന്. മണി പ്ലാന്റ് വളർത്തുന്നത് ഭാഗ്യം, ഐശ്വര്യം, സമ്പത്ത് എന്നിവ നിങ്ങളെ തേടിവരാൻ കാരണമാകും എന്നാണ് പറയുന്നത്. വടക്ക്, കിഴക്ക് ദിശകളിൽ സസ്യം വളർത്തുന്നത് നല്ലത്.

















Comments