തിരുവനന്തപുരം : പെരുമ്പാവൂരിൽ അറസ്റ്റ് ചെയ്യപ്പെട്ട അൽ ഖായ്ദ ഭീകരർ നിരപരാധികളാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ രാഷ്‌ട്രീയ വിഭാഗമായ വെല്‍ഫെയര്‍ പാര്‍ട്ടി . അൽ ഖായ്ദ ബന്ധത്തിന്റെ പേരിൽ കുടിയേറ്റ തൊഴിലാളികളെ എൻ.ഐ.എ അറസ്റ്റ് ചെയ്തത് സംശയാസ്പദമാണെന്നാണ് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലത്തിന്റെ പ്രസ്താവന .
ഛത്തിസ്ഗഢ് സർക്കാർ ആർട്ടിക്കിൾ 131 പ്രകാരം എൻ.ഐ.എ യെ പിരിച്ച് വിടണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയിൽ കേസ് നടത്തുന്നുണ്ട്. എൻഐഎക്കെതിരായ കേസിൽ കേരളവും കക്ഷി ചേരണമെന്നും ഹമീദ് പറയുന്നു
ഇസ്ലാമോഫോബിയയും, കുടിയേറ്റ തൊഴിലാളികളോടുള്ള വംശീയ വിരോധവും വളർത്തും വിധമുള്ള കെട്ടുകഥകളാണ് ഇതിനു പിന്നിലെന്നും , ഇവർ എന്തെങ്കിലും ക്രിമിനൽ പ്രവർത്തനം നടത്തിയതായി പറയാനാകില്ല .
ഭീകര ബന്ധത്തിന് തെളിവുകളായി എൻഐഎ പുറത്തു വിട്ടതായി പറയുന്ന കാര്യങ്ങൾ വിശ്വസനീയമല്ല . നിരപരാധികളെ വേട്ടയാടുകയാണ് എൻഐഎ, ഇത്തരത്തിൽ യുക്തിരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുതെന്നും ഹമീദ് വാണിയമ്പലം പറയുന്നു.
















Comments