ആപ്പിളിനുവേണ്ടി ഐഫോണ്‍ നിര്‍മ്മിച്ചു നല്‍കുന്ന കമ്പനികള്‍ ഇന്ത്യയിലേക്ക് എത്തുന്നു . കേന്ദ്ര സർക്കാർ മുന്നോട്ട് വച്ചിരിക്കുന്ന നികുതിയിളവ് തങ്ങൾക്ക് പ്രയോജനകരമാണെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് ചൈനയിൽ നിന്ന് ഐ ഫോൺ കമ്പനികൾ ഇന്ത്യയിലേയ്‌ക്ക് എത്തുന്നത്.
കമ്പനികളുടെ അപേക്ഷകളില്‍ സര്‍ക്കാര്‍ തലത്തില്‍ തീരുമാനമായിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിനോടകം ഐഫോണ്‍ അസംബ്ലിങ് കമ്പനികള്‍ ഇന്ത്യയില്‍ നിക്ഷേപം ആരംഭിച്ചിട്ടുണ്ട്.
അഞ്ച് വര്‍ഷത്തിനുള്ളില്‍ ഏതാണ്ട് 150 ബില്യണ്‍ ഡോളറിന്റെ സ്മാര്‍ട് ഫോണ്‍ നിർമ്മാണ പദ്ധതികള്‍ ആകര്‍ഷിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. മുൻപ് ചുവപ്പ് നാടകളിൽ കുടുങ്ങിയുള്ള കാലതാമസവും ഉയര്‍ന്ന നികുതിയുമാണ് വിദേശ കമ്പനികളെ ഇന്ത്യയിൽ നിന്നും അകറ്റിയിരുന്നതെങ്കിൽ ഇന്ന് മോദി സർക്കാരിന്റെ നികുതിയിളവിലും ,നിക്ഷേപ സൗഹൃദ സമീപനത്തിലും വിശ്വാസം അർപ്പിച്ചാണ് അവർ എത്തുന്നത്.
സ്മാര്‍ട് ഫോണ്‍ ആഭ്യന്തര വിപണിയുടെ വളര്‍ച്ചയും കമ്പനികള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ 6.6 ബില്യണ്‍ ഡോളര്‍ (ഏകദേശം 48,500 കോടിരൂപ) പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതിക്ക് കീഴില്‍ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി, പെഗാട്രൊണ്‍ കോര്‍പറേഷന്‍, വിസ്ട്രണ്‍ കോര്‍പറേഷന്‍ തുടങ്ങിയ മുന്‍ നിരക്കാര്‍ക്ക് പുറമേ 19 കമ്പനികളാണ് അപേക്ഷ നല്‍കിയിരിക്കുന്നത്.ബെംഗളൂരുവിലെ പ്ലാന്റില്‍ മറ്റൊരു കമ്പനിയായ വിസ്‌ട്രോണ്‍ 165 ദശലക്ഷം ഡോളറാണ് നിക്ഷേപിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
സ്മാര്‍ട് ഫോണ്‍ നിർമ്മാണ കമ്പനികളുടെ ഫോണുകള്‍ ഇന്ത്യയില്‍ തന്നെ അസംബിള്‍ ചെയ്യുകയെന്ന ലക്ഷ്യത്തിലാണ് പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചൈനയിലെ വന്‍ ഫാക്ടറികളിലാണ് ഈ തായ്‌വാനീസ് ഐഫോണ്‍ അസംബ്ലിങ് കമ്പനികള്‍ ഇതുവരെ ഐഫോണുകള്‍ കൂട്ടിയോജിപ്പിച്ചിരുന്നത്.കമ്പനികളുടെ ഇന്ത്യയിലേക്കുള്ള വരവ് ചൈനക്ക് തിരിച്ചടിയാകുമെന്നാണ് കരുതപ്പെടുന്നത്.
















Comments