ദുബായ്: റോയല്‍ചലഞ്ചേഴ്‌സ് ബംഗളൂരുവിന് ആദ്യ ജയം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിനാണ് കോഹ് ലിയും കൂട്ടരും തോല്‍പ്പിച്ചത്. യുസ് വേന്ദ്ര ചഹലിന്റെ മികച്ച ബൗളിംഗാണ് ഹൈദരാബാദിനെ വീഴ്‌ത്തിയത്. ഹൈദരാബാദിന് വേണ്ടി ബെയര്‍സ്‌റ്റോ 61 ഉം മനീഷ് പാണ്ഡെ 34 റണ്‍സുമെടുത്തു. ഇരുവരേയും വീഴ്‌ത്തിയ ചഹല്‍ 18 റണ്‍സിന് ആകെ 3 വിക്കറ്റുകളാണ് നേടിയത്. മധ്യനിരയിലെ വിജയ് ശങ്കറിനേയും ചഹലാണ് മടക്കിയത്. ഹൈദരാബാദിന്റെ മധ്യനിരയും വാലറ്റവും ദയനീയമായി പരാജയപ്പെട്ടതാണ് തോല്‍വിക്ക് കാരണം. 8 പേര്‍ക്ക് രണ്ടക്കം പോലും കടക്കാനായില്ല.
ആദ്യം ബാറ്റിംഗിനയയ്‌ക്കപ്പെട്ട ബാംഗ്ലൂര്‍ ദേവ് ദത്തിന്റെയും ഡിവിലിയേഴ്‌സിന്റേയും മികവിലാണ് 5ന് 163 റണ്‍സ് നേടിയത്. മലയാളി താരം ദേവ് ദത്ത് പടിക്കല്‍ 42 പന്തില്‍ 56 റണ്‍സും ഡിവിലിയേഴ്‌സ് 30 പന്തില്‍ 51 റണ്‍സും നേടി.
ടോസ്സ് നേടിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ ബാറ്റിംഗിനയ യ്‌ക്കുകയായിരുന്നു. ദേവ്ദത്തിനൊപ്പം ഓപ്പണ്‍ ചെയ്ത ആരോണ്‍ ഫിഞ്ച് 29 റണ്‍സിനും വിരാട് കോഹ്‌ലി 14നും പുറത്തായി. സണ്‍റൈസേഴ്‌സിനായി നടരാജ്,വിജയ് ശങ്കര്‍, അഭിഷേക് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്‌ത്തി.
















Comments