രാജ്യത്തെ ഏറ്റവും വലുതും മനോഹരവുമായ ഫിലിം സിറ്റി നിര്‍മ്മിക്കുമെന്ന ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയെ അഭിനന്ദിച്ച് നടൻ കൃഷ്ണ കുമാര്‍. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഫിലിം സിറ്റിയാണ് നോയിഡയില്‍ നിര്‍മ്മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നത്.
‘ഇന്ത്യന്‍ സിനിമ ഇന്‍ഡസ്ടറിക്കും, സിനിമ ആസ്വാദകര്‍ക്കും നല്ല വാര്‍ത്ത. ലോക സിനിമയുമായി കിടപിടിക്കുന്ന നിലവാരത്തിലേയ്‌ക്കുയര്‍ത്തുന്ന ഫിലിം സിറ്റികള്‍ നമുക്കാവശ്യമാണ്. മുംബൈ കഴിഞ്ഞാല്‍ വടക്കേ ഇന്ത്യയില്‍ സിനിമക്ക് പറയത്തക്ക വലിയ സ്റ്റുഡിയോകളോ സൗകര്യങ്ങളോ ഉള്ളതായി അറിവില്ല. ഇതൊരു നല്ല തുടക്കം. ഇന്ത്യ ഏഷ്യയിലെ തന്നെ ഒരു ഷൂട്ടിംഗ് ഹബ് ആയി മാറട്ടെ എന്ന് ആഗ്രഹിക്കുന്നു. അതിനു മുന്‍കൈയെടുത്ത ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രി യോഗി ആദിത്യനാതിനു അഭിനന്ദനങ്ങള്‍.’എന്നാണ് കൃഷ്ണ കുമാര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ജന പ്രതിനിധികളുടെ നല്ല പ്രവര്‍ത്തനങ്ങളെ മനസ്സിലാക്കുകയും അതിന്റെ മൂല്യം തിരിച്ചറിയുകയും അവയെ അഭിനന്ദിക്കുകയും ചെയ്യുന്ന ഒരു താരമാണ് കൃഷ്ണകുമാര്‍.
മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയ താരമായ കൃഷ്ണകുമാറും കുടുംബവും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിജിയെ പ്രശംസിച്ചുള്ള കൃഷ്ണകുമാറിന്റെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
Comments