വാഷിംഗ്ടണ്‍: അമേരിക്കയിലെ സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനം ഇനി വൈകിക്കില്ലെന്ന് പ്രസിഡന്റ് ട്രംപ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസടക്കം നീതിപീഠത്തിലെ എല്ലാ ഒഴിവുകളും തെരഞ്ഞെടുപ്പിന് മുമ്പേ നികത്തുമെന്നാണ് ട്രംപ് പ്രസ്താവന നടത്തിയത്. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയാണ് ട്രംപ് സുപ്രീം കോടതി വിഷയം എടുത്തുപറഞ്ഞത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബാലറ്റ് വിഷയത്തില്‍ അട്ടിമറി നടന്നെന്ന പ്രതിപക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണ് സുപ്രീം കോടതി വിഷയം ട്രംപ് വീണ്ടും ശക്തമായി ഉന്നയിച്ചത്. ഈ മാസം 26-ാം തീയതി സുപ്രീം കോടതി ചീഫ് ജസ്‌ററിസിനെ പ്രസിഡന്റ് പ്രഖ്യാപിക്കുമെ ന്നാണറിവ്. ചുമതലയിലിരിക്കേയാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് റൂത്ത് ബാദര്‍ ഗിന്ഡസ് ബര്‍ഗ് അന്തരിച്ചത്. പുതുതായി ഒരു വനിതയെയാണ് പരിഗണിക്കുകയെന്നും ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
















Comments